ശമ്പള പ്രതിസന്ധി രൂക്ഷം; സമരത്തിനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ

By Team Member, Malabar News
KSRTC
Rep. Image
Ajwa Travels

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആർടിസി ജീവനക്കാർ സമരത്തിനൊരുങ്ങുന്നു. ഭരണാനുകൂല സംഘടനയായ കെഎസ്ആര്‍ടിഇഎ ആണ് സമരത്തിനൊരുങ്ങുന്നത്. ഈ മാസം 28ആം തീയതി മുതൽ സമരം നടത്താനാണ് തീരുമാനം.

ശമ്പളവിതരണം തടസപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക് നടത്തുന്നത്. നാളെ മുതല്‍ യൂണിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫീസ് പടിക്കലും അനിശ്‌ചിതകാല റിലേ നിരാഹാര സമരവും ആരംഭിക്കും. ഏപ്രില്‍ 19ന് ചീഫ് ഓഫീസ് ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം വിപണിവിലയിൽ തന്നെ കെഎസ്ആർടിസിക്ക് ഡീസൽ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബൾക്ക് പർച്ചേഴ്‌സിൽ ഉൾപ്പെടുത്തി കെഎസ്ആർടിസിക്ക് അധിക വിലക്കാണ് ഡീസൽ നൽകിയിരുന്നത്. അതിനാൽ തന്നെ ലിറ്ററിന് വിപണിവിലയേക്കാൾ 27 രൂപ അധികമായി ഈടാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് വന്നതോടെ ഇനിമുതൽ കെഎസ്ആർടിസിക്ക് വിപണിവിലയിൽ ഇന്ധനം ലഭിക്കും.

Read also: നാപ്‌ടോള്‍ പരസ്യങ്ങള്‍ നിർത്തണം; ടെലിവിഷന്‍ ചാനലുകൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE