പാലക്കാട് പിഎസ്‌സി ഓഫീസ് താഴിട്ട് പൂട്ടി കെഎസ്‌യു; അറസ്‌റ്റ്

By News Desk, Malabar News
KSU Protest
Ajwa Travels

പാലക്കാട്: ജില്ലയിൽ പിഎസ്‌സി ഓഫീസ് താഴിട്ട് പൂട്ടി കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. ഓഫീസിന്റെ പ്രധാന വാതിലാണ് പൂട്ടിയത്. പ്രതിഷേധകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി.

8 കെഎസ്‌യു പ്രവർത്തകരാണ് കലക്‌ടറേറ്റ് വളപ്പിലുള്ള പിഎസ്‍സി ഓഫീസിലേക്ക് അപ്രതീക്ഷിതമായി എത്തുകയും പ്രധാന വാതിൽ പുറത്തുനിന്ന് പൂട്ടുകയും ചെയ്‌തത്‌. ഇതേസമയം ഉദ്യോഗസ്‌ഥരും മറ്റ് ജീവനക്കാരും ഉൾപ്പടെയുള്ളവർ ഓഫീസിനുള്ളിൽ ഉണ്ടായിരുന്നു. ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായത്.

പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് പാലക്കാട് സൗത്ത് പോലീസ് സ്‌ഥലത്തെത്തിയെങ്കിലും ഇവർ പിന്തിരിയാൻ തയാറായില്ല. തുടർന്ന് പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌ത്‌ നീക്കുകയായിരുന്നു. പ്രവർത്തകരെ വലിച്ചിഴച്ചാണ് പോലീസ് ജീപ്പിനുള്ളിലേക്ക് കയറ്റിയത്. 8 കെഎസ്‌യു പ്രവർത്തകരും ഇപ്പോൾ പാലക്കാട് സൗത്ത് പോലീസ് സ്‌റ്റേഷനിലാണ് ഉള്ളത്.

വനിതാ ഉദ്യോഗസ്‌ഥർ ഉൾപ്പടെയുള്ള ജീവനക്കാരെ അര മണിക്കൂറോളമാണ് പ്രവർത്തകർ പിഎസ്‌സി ഓഫീസിനുള്ളിൽ പൂട്ടിയിട്ടത്. താഴ് തല്ലിത്തകർത്തതിന് ശേഷമാണ് പോലീസ് വാതിൽ തുറന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ രീതിയിലുള്ള പ്രതിഷേധങ്ങൾ പാലക്കാട് പിഎസ്‌സി ഓഫീസ് കേന്ദ്രീകരിച്ച് നടന്നിരുന്നു.

Also Read: കെഎസ്‌യു നാളെ സംസ്‌ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE