നേരത്തെ അവസാനിപ്പിക്കാൻ ചര്‍ച്ചയൊന്നുമില്ല; കുംഭമേള ഏപ്രില്‍ 30 വരെ തുടരും

By News Desk, Malabar News
kumbh mela
Ajwa Travels

ന്യൂഡെല്‍ഹി: ഹരിദ്വാറില്‍ നടന്നുവരുന്ന മെഗാ കുംഭമേള ഏപ്രില്‍ 30 വരെ തന്നെ തുടരും. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തില്‍ മേള നേരത്തെ അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.

മേള നേരത്തെ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് സര്‍ക്കാരും മത നേതാക്കളും തമ്മില്‍ ചര്‍ച്ച നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും മേള തടസമില്ലാതെ തുടരുമെന്നുമാണ് ഉദ്യോഗസ്‌ഥര്‍ പറയുന്നത്.

‘ജനുവരിയില്‍ നടക്കേണ്ടിയിരുന്ന കുംഭമേള കോവിഡിനെ തുടര്‍ന്നാണ് ഏപ്രിലിലേക്ക് മാറ്റാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ സാഹചര്യങ്ങളുടെ പശ്‌ചാത്തലത്തില്‍ മേള നേരത്തെ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തനിക്ക് യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല’- ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റും കുംഭമേള ഓഫീസറുമായ ദീപക് റാവത്ത് പറഞ്ഞു.

രാജ്യ വ്യാപകമായി കോവിഡ് വ്യാപകമായി പടരുന്നതിനിടെ ഗംഗാതീരത്ത് നടക്കുന്ന കുംഭമേളയില്‍ ലക്ഷ കണക്കിന് പേരാണ് ഒരുമിച്ച് ചേരുന്നത്. ഇന്ന് വൈകിട്ട് ആറുവരെയായി 14 ലക്ഷത്തോളം പേര്‍ ഗംഗാതീരത്തെത്തി ഷാഹി സ്‌നാനം നടത്തി. അതേസമയം മത നേതാക്കളുൾപ്പടെ നൂറുകണക്കിന് ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതായും ബിബിസി റിപ്പോർട് ചെയ്‌തിരുന്നു.

Read Also: കുറയാതെ കോവിഡ്; കർണാടകയിൽ ഇന്ന് റിപ്പോർട് ചെയ്‌തത്‌ 11,265 കേസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE