തിരുവനന്തപുരം: ശബരിമല തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാണെന്ന് നേമത്തെ ബിജെപി സ്‌ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ശബരിമലയെക്കുറിച്ച് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയാത്തത് ഭീരുത്വമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇടത് വലത് മുന്നണികള്‍ ഭരിക്കുമ്പോള്‍ ശബരിമലയെ അവഗണിച്ചു. നേമത്ത് ബിജെപി- കോണ്‍ഗ്രസ് ബാന്ധവമെന്ന ആരോപണം മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. നേമത്തെ ജനങ്ങള്‍ എന്‍ഡിഎയെ കൈവിടില്ല.
കോണ്‍ഗ്രസ്- എന്‍ഡിഎ ബന്ധവമെന്നത് പറഞ്ഞത് പഴകി ദ്രവിച്ച ആരോപണങ്ങളാണ്. എന്‍ഡിഎ ജയിക്കാന്‍ പാടില്ലെന്ന് കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും പ്രചാരണം. അവിടെ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ഭക്‌ത ജനങ്ങളുടെ വികാരം കണക്കിലെടുക്കുന്നില്ല. ശബരിമല വലിയ പ്രശ്‌നമായി ഉയരുകയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Read Also: ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ എൻഡിഎ സ്‌ഥാനാർഥികളുടെ പത്രിക തള്ളി