നേമത്ത് മുന്നേറ്റം തുടർന്ന് കുമ്മനം രാജശേഖരൻ; കെ മുരളീധരൻ മൂന്നാം സ്‌ഥാനത്ത്

By Team Member, Malabar News
kummnam
Ajwa Travels

തിരുവനന്തപുരം : വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്‌ഥാനം ഉറ്റുനോക്കിയിരുന്ന നേമം മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥി കുമ്മനം രാജശേഖരൻ മുന്നേറുകയാണ്. 2,216 വോട്ടുകളുടെ ലീഡ് നേടിയാണ് കുമ്മനം രാജശേഖരൻ തന്റെ മുന്നേറ്റം തുടരുന്നത്. നിലവിൽ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്‌ച വെക്കുന്നത് ബിജെപിയും, എൽഡിഎഫും തമ്മിലാണ്. ബിജെപി മുന്നേറ്റം തുടരുമ്പോഴും, ലീഡ് നില മാറി മറിയുമ്പോള്‍ പ്രതീക്ഷ കൈവിടാതെ തുടരുകയാണ് എല്‍ഡിഎഫിന്റെ സ്‌ഥാനാർഥി വി ശിവന്‍കുട്ടി.

നേമത്ത് ഏറെ പ്രതീക്ഷകളോടെയാണ് യുഡിഎഫ് സ്‌ഥാനാർഥി കെ മുരളീധരൻ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ അദ്ദേഹം നിലവിൽ മൂന്നാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട അവസ്‌ഥയിലാണ്‌. 2016 ല്‍ ഒ രാജഗോപാല്‍ മൽസരിച്ച് വിജയിച്ച നേമം ഇത്തവണയും എന്‍ഡിഎക്ക് ഒപ്പമാണെന്നാണ് ആദ്യഘട്ട ഫലം നല്‍കുന്ന സൂചനകൾ. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ കുമ്മനം തന്നെയാണ് മണ്ഡലത്തിൽ ലീഡ് നേടുന്നത്.

Read also : നല്ല മൽസരമാണ് കാഴ്‌ച വച്ചത്; ഇഎം അഗസ്‌തിയോട് എംഎം മണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE