നല്ല മൽസരമാണ് കാഴ്‌ച വച്ചത്; ഇഎം അഗസ്‌തിയോട് എംഎം മണി

By Syndicated , Malabar News
Mullaperiyar is the problem of Kerala's survival; MM Mani
Ajwa Travels

ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തിലെ പൊതുസ്‌ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചതെന്നും യുഡിഎഫ് സ്‌ഥാനാർഥി ഇഎം അഗസ്‌തി നല്ല മൽസരമാണ് കാഴ്‌ചവെച്ചതെന്നും എല്‍ഡിഎഫ് സ്‌ഥാനാർഥിയും മന്ത്രിയുമായ എംഎം മണി. തുടര്‍ഭരണം കിട്ടുമെന്നത് ശരിയാണെന്ന് ഇതുവരെയുള്ള വിധി വ്യക്‌തമാക്കുന്നെന്നും ജനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ നിന്നതിന്റെ ഫലമാണ് ഇതെന്നും എംഎം മണി പ്രതികരിച്ചു.

‘എല്‍ഡിഎഫ് സര്‍ക്കാരിനെ ജനം നെഞ്ചേറ്റിയിരിക്കുന്നു. ഞാന്‍ ജയിച്ചതുകൊണ്ട് തല മൊട്ടയടിക്കുമെന്ന് ഇഎം അഗസ്‌തി പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹത്തോട് തലമൊട്ടയടിക്കരുതെന്ന് ഞാന്‍ അഭ്യർഥിക്കുന്നു. അദ്ദേഹം എന്റെ സുഹൃത്താണ്. എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അദ്ദേഹം തലമൊട്ടയിക്കാന്‍ പാടില്ല എന്ന് ഞാന്‍ വീണ്ടും അഭ്യർഥിക്കുകയാണ്. അതാണ് എന്നെ സംബന്ധിച്ച് ശരിയെന്നാണ് തോന്നുന്നത്’, എംഎം മണി പറഞ്ഞു.

ഉടുമ്പന്‍ചോലയില്‍ എംഎം മണി വിജയിച്ചാല്‍ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു ഇഎം അഗസ്‌തിയുടെ പ്രഖ്യാപനം. ചാനല്‍ സര്‍വേകള്‍ പെയ്‌ഡ്‌ സര്‍വേകളാണെന്നും അഗസ്‌തി പറഞ്ഞിരുന്നു. 25000ത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എംഎം മണി മുന്നേറുന്നത്

Read also: എംഎം മണിയുടെ ലീഡ് നില ഉയരുന്നു;  20,000 കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE