കുട്ടിയാനയുടെ തുമ്പികൈ കമ്പിവേലിയിൽ കുടുങ്ങി; വനംവകുപ്പ് ഉദ്യോഗസ്‌ഥരെ തുരത്തി തള്ളയാന

By Trainee Reporter, Malabar News
elephent news in palakkad
Rep. Image
Ajwa Travels

പാലക്കാട്: കാട്ടാനയുടെ തുമ്പികൈ കമ്പിവേലിയിൽ കുടുങ്ങി. അട്ടപ്പാടി ചിണ്ടക്കി കെട്ടിലാണ് അപകടം ഉണ്ടായത്. തള്ളയാനയ്‌ക്കൊപ്പം എത്തിയ രണ്ട് വയസ് പ്രായം വരുന്ന കുട്ടിയാനയുടെ തുമ്പിക്കൈ ആണ് കമ്പിവേലിയിൽ കുടുങ്ങിയത്. തുടർന്ന്, വനംവകുപ്പ് അധികൃതർ എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കമ്പി മുറിച്ച് ആനയെ രക്ഷപ്പെടുത്തി.

രക്ഷാപ്രവർത്തനത്തിനായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ എത്തിയതോടെ തള്ളയാന അവരെ തുരത്തിയിരുന്നു. കുട്ടിയാനയുടെ അടുത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ അടുക്കാനും സമ്മതിച്ചില്ല. തുടർന്ന്, മണിക്കൂറുകൾ എടുത്ത് തള്ളയാനയെ കാട്ടിലേക്ക് കയറ്റിയതിന് ശേഷമാണ് കുട്ടിയാനയെ രക്ഷിച്ചത്. അതേസമയം, കമ്പി തുമ്പിക്കയ്യിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയം നിലനിൽക്കുന്നതിനാൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർ ആനയെ നിരീക്ഷിച്ച് വരികയാണ്.

Most Read: സംസ്‌ഥാനത്ത് മദ്യവിൽപന കുറഞ്ഞു, കൊച്ചി മെട്രോ നഷ്‌ടത്തിൽ; സർക്കാർ നിയമസഭയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE