പ്രതിദിന യാത്രക്കാരുടെ പരിധി 5,000 ആയി ഉയർത്തി; കുവൈറ്റ് വിമാനത്താവളം

By Team Member, Malabar News
Kuwait News
Ajwa Travels

കുവൈറ്റ് : പ്രതിദിന യാത്രക്കാരുടെ എണ്ണം 5,000 ആയി ഉയർത്തി കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളം. ഇത് സംബന്ധിച്ച വ്യോമയാന വകുപ്പിന്റെ സർക്കുലർ നിലവിൽ പ്രാബല്യത്തിലുണ്ട്. ഇതുവരെ 3,500 യാത്രക്കാർക്ക് മാത്രമാണ് പ്രതിദിനം യാത്രാനുമതി നൽകിയിരുന്നത്. കൂടാതെ പ്രതിദിനം 67 വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള അനുമതിയും നൽകിയതായി വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അല്‍ ഫൗസാന്‍ വ്യക്‌തമാക്കി.

അതേസമയം രാജ്യത്ത് ഓഗസ്‌റ്റ് ഒന്നാം തീയതി മുതൽ വിദേശികൾക്ക് പ്രവേശനം അനുവദിക്കും. സാധുവായ ഇഖാമ ഉള്ള ആളുകൾക്കും, കുവൈറ്റ് ഭരണകൂടം അനുമതി നൽകിയ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ആളുകൾക്കുമാണ് പ്രവേശനം അനുവദിക്കുക.

Read also : എസ്‌സി, എസ്‌ടി ഫണ്ട് തട്ടിപ്പ്; പ്രതികളിൽ ഒരാൾ കീഴടങ്ങി; രണ്ട് പേർ ഇപ്പോഴും ഒളിവിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE