ലഖിംപൂർ ഖേരി: കേന്ദ്ര മന്ത്രി അജയ് മിശ്രയെ സ്‌ഥാനത്ത് നിന്ന് നീക്കണം; പ്രിയങ്ക

By Desk Reporter, Malabar News
UP election defeat; Priyanka called a meeting
Ajwa Travels

ന്യൂഡെൽഹി: അജയ് മിശ്രയെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിൽ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ കുരുക്കിലാക്കി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിലാണ് പ്രിയങ്കയുടെ പ്രസ്‌താവന.

“ലഖിംപൂർ ഖേരി അക്രമത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പറയുന്നത്, ‘കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയത് ക്രിമിനൽ അശ്രദ്ധയല്ല, മറിച്ച് ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണ്’ എന്നാണ്”- പ്രിയങ്ക ഗാന്ധി പത്രക്കുറിപ്പിൽ പറഞ്ഞു. കേന്ദ്രമന്ത്രിയുടെ മകൻ ആസൂത്രണം ചെയ്‌ത പദ്ധതിയുടെ ഭാഗമാണ് കൊലപാതകമെന്ന് കർഷകർ ആദ്യം മുതൽ പറയുന്നുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ലഖിംപൂർ കർഷക കൂട്ടക്കൊല ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണെന്ന് എസ്ഐടി സമ്മതിച്ചു. പിന്നെ എന്തിനാണ് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹമന്ത്രിയെ സംരക്ഷിക്കുന്നതെന്നും അവർ ചോദിച്ചു. അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് മരിച്ച കർഷകരുടെ കുടുംബങ്ങൾക്കൊപ്പം താനും ആവശ്യപ്പെട്ടിരുന്നതായി പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ പങ്കുവെച്ച പത്രക്കുറിപ്പിൽ പറഞ്ഞു.

“എസ്‌ഐടി ആസൂത്രിത ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുകയാണെങ്കിൽ, കേന്ദ്ര സർക്കാരും യോഗി ആദിത്യനാഥിന്റെ സർക്കാരും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ സംരക്ഷിച്ചത് എന്തുകൊണ്ടാണെന്നും അന്വേഷിക്കണം,”- പ്രിയങ്ക കൂട്ടിച്ചേർത്തു.

ലഖിംപൂർ ഖേരിയിലേത് വെറും അപകടമല്ലെന്നും സംഭവത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട് വ്യക്‌തമാക്കുന്നത്. ആസൂത്രിത ​ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്നും ആസൂത്രിത കൊലപാതകമാണെന്ന ദിശയിലേക്കാണ് കാര്യങ്ങളെന്നും ലഖിംപൂർ ഖേരി സിജെഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.

Most Read:  ‘ആളുകള്‍ വടിവാളുകള്‍ വാങ്ങി വീടുകളിൽ സൂക്ഷിക്കണം’; വിഎച്ച്പി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE