ലഖ്‌നൗ: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ലഖിംപൂരിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് യുപി സർക്കാർ. നിരോധനാജ്‌ഞ നിലനിൽക്കുന്നതിനാൽ അനുമതി നൽകാനാകില്ലെന്ന് രാഹുലിനെ അറിയിച്ചു. ലഖ്‌നൗവിൽ വെള്ളിയാഴ്‌ച വരെയാണ് നിരോധനാജ്‌ഞ നീട്ടിയിരിക്കുന്നത്.
രാഹുലിന്റെ നേതൃത്വത്തിലുള്ള അഞ്ചാംഗ സംഘം സന്ദർശനാനുമതി തേടി കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുംചീഫ് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനും വസ്‌തുതകൾ നേരിട്ട് അറിയുന്നതിനുമാണ് സന്ദർശനമെന്ന് കത്തിൽ പറയുന്നു.
യുപിയിൽ നിന്നും ബംഗാളിൽ നിന്നുമുള്ള ചില രാഷ്‌ട്രീയ പാർട്ടികൾക്ക് അനുമതി നൽകിയത് പോലെ കോൺഗ്രസ് സംഘത്തിനും അനുമതി നൽകണമെന്നായിരുന്നു ആവശ്യം. അതേസമയം, ലഖിംപൂർ ഖേരി സംഘർഷം അന്വേഷിക്കാൻ പ്രത്യേക ആറംഗ സംഘത്തെയാണ് യുപി സർക്കാർ നിയോഗിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും തയ്യാറാണെന്നും യുപി മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു.
Also Read: കോവാക്‌സിൻ അനുമതി; തീരുമാനം ഒരാഴ്‌ച കൂടി വൈകും