വിൻഡീസിനെതിരെ അവസാന ഏകദിനം; ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

By News Bureau, Malabar News

അഹമ്മദാബാദ്: വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. വിജയം തുടരാൻ കളത്തിലിറങ്ങുന്ന ടീമിൽ 4 മാറ്റങ്ങളാണ് നായകൻ രോഹിത് ശർമ വരുത്തിയിട്ടുള്ളത്.

കോവിഡിൽ നിന്നും മുക്‌തി നേടിയ ഓപ്പണർ ശിഖര്‍ ധവാൻ ടീമിൽ തിരിച്ചെത്തി. ശ്രേയായ് അയ്യര്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍ എന്നിവരും ടീമിലെത്തി. അതേസമയം പരിക്കേറ്റ കെഎല്‍ രാഹുല്‍ പുറത്തായി. ദീപക് ഹൂഡ, യൂസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കും വിശ്രമം നല്‍കി.

മറുവശത്ത് വെസ്‌റ്റ് ഇൻഡീസും ടീമിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. അകെയ്ല്‍ ഹൊസീന് പകരം ഹെയ്‌ഡല്‍ വാല്‍ഷ് ടീമിലെത്തി. പരിക്ക് ഭേദമാവാത്ത കീറണ്‍ പൊള്ളാര്‍ഡ് മൂന്നാം ഏകദിനത്തിലും പുറത്തിക്കും. നിക്കോളാസ് പുരാന്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്.

മൂന്ന് മൽസരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മൽസരവും തോറ്റ വെസ്‌റ്റ് ഇന്‍ഡീസ് ആശ്വാസ ജയമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.

Most Read: ‘കൂടെ നിന്നവർക്ക് നന്ദി’; ബാബു ആശുപത്രി വിട്ടു, നിറകണ്ണുകളോടെ മാതാവ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE