കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റഴിച്ചത് 30.82 ലക്ഷം കാറുകൾ

By Staff Reporter, Malabar News
cars-india
Ajwa Travels

മുംബൈ: അടച്ചിടലും, സാമ്പത്തിക പ്രതിസന്ധികളും വലച്ചെങ്കിലും രാജ്യത്ത് കഴിഞ്ഞ വർഷം 30.82 ലക്ഷം കാറുകൾ വിറ്റഴിഞ്ഞു. കോവിഡും ഇലക്‌ട്രോണിക്‌സ് ഘടകക്ഷാമം കാരണമുള്ള ഉൽപാദനക്കുറവും മറികടന്നാണ് ഇത്രയധികം വാഹനങ്ങൾ വിൽക്കാനായത്. ഇതിന് മുൻപ് 2017ലും (32.3 ലക്ഷം) 2018ലും (33.95 ലക്ഷം) മാത്രമാണ് വിൽപന 30 ലക്ഷം കടന്നിട്ടുള്ളത്.

2019 29.62 ലക്ഷവും 202024.33 ലക്ഷവുമായിരുന്നു വിൽപന നടന്നത്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ മാരുതി സുസുകി മാത്രം 13.97 ലക്ഷം കാറുകൾ വിറ്റു. മുൻ വർഷത്തെ വാഹന വിൽപനയെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വർധനവാണ് മാരുതിക്ക് ഉണ്ടായിരിക്കുന്നത്.

ഹ്യുണ്ടായ് 5 ലക്ഷം കാർ വിറ്റ് മുൻ വർഷത്തേക്കാൾ 19 ശതമാനം അധിക വളർച്ച നേടി. 1.25 ലക്ഷം ക്രെറ്റയും 1.08 ലക്ഷം വെന്യൂവുമാണ് ഹ്യുണ്ടായി വിറ്റത്. പ്രമുഖ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് 3.31 ലക്ഷം കാർ വിറ്റഴിച്ച് മൂന്നാം സ്‌ഥാനം നിലനിർത്തി. ഡിസംബറിൽ 35,300 കാർ വിറ്റ് കമ്പനി രണ്ടാം സ്‌ഥാനത്തെത്തുകയും ചെയ്‌തു.

കിയ ഇന്ത്യയിൽ വിറ്റത് 1,81,583 കാറുകളാണ്. ടൊയോട്ട 1,30,768, ഹോണ്ട 89,152, എംജി മോട്ടർ ഇന്ത്യ 40,273 എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ കണക്കുകൾ. ഇവയ്‌ക്കെല്ലാം മു‍ൻ വർഷത്തേക്കാൾ വലിയ വർധനയാണ് വിൽപനയിൽ ഉണ്ടായിരിക്കുന്നത്. ആഡംബര കാർ നിർമാണ കമ്പനിയായ ഓഡി 2020ൽ വിറ്റതിന്റെ (1639) ഇരട്ടി കാർ 2021ൽ (3293) വിറ്റു.

Read Also: സിൽവർ ലൈൻ പദ്ധതി; ജനകീയ പ്രതിരോധത്തിന് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE