മുന്നോക്ക സംവരണം; എതിര്‍പ്പറിയിച്ച് എല്‍ഡിഎഫ് ഘടകകക്ഷി ഐഎന്‍എല്‍

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: മുന്നോക്ക സംവരണത്തില്‍ എതിര്‍പ്പുമായി എല്‍ഡിഎഫ് ഘടകകക്ഷി ഐഎന്‍എല്‍. ഭരണഘടനാ അനുസൃതമായ സംവരണം പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് മാത്രമുള്ളതാണെന്നും മുന്നോക്ക സംവരണത്തോട് യോജിക്കാനാവില്ലെന്നും ഐഎന്‍എല്‍ സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ കെ അബ്‌ദുല്‍ അസീസ് പറഞ്ഞു. എതിര്‍പ്പ് ഇടത് മുന്നണിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

മുന്നോക്ക സംവരണം ഏര്‍പ്പെടുത്തി കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളേണ്ട ചില നിലപാടുകളുണ്ടെന്നും ഇതില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമോ എന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്നും അബ്‌ദുല്‍ അസീസ് പറഞ്ഞു.

അതേസമയം പിന്നോക്ക സമുദായങ്ങളുടെ പേരില്‍ മുസ്‌ലിം ലീഗ് ഉയര്‍ത്തുന്നത് ഇടുങ്ങിയ രാഷ്‌ട്രീയ താല്‍പര്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നോക്ക സംവരണവുമായി മുന്നോട്ട് പോയപ്പോഴൊന്നും ഇല്ലാത്ത താല്‍പര്യം തദ്ദേശ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ലീഗ് ഉയര്‍ത്തുന്നത് രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണെന്നും അബ്‌ദുല്‍ അസീസ് ചൂണ്ടിക്കാട്ടി.

സംവരണ വിഷയത്തില്‍ ചില മുസ്‌ലിം നേതാക്കള്‍ പരസ്യമായി വിയോജിപ്പ് അറിയിച്ചിരുന്നു. ഇവരുമായി മുതിര്‍ന്ന സിപിഎം നേതാക്കള്‍ സംസാരിച്ചെങ്കിലും അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ല. എസ്എസ്എഫും എസ് വൈ എസും ശക്‌തമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. കാന്തപുരം നേതൃത്വം നല്‍കുന്ന സംഘടനക്ക് അകത്ത് നടന്ന വിശദമായ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഇവര്‍ എതിര്‍പ്പ് സര്‍ക്കാരിനെ അറിയിച്ചത്.

ഇതുവരെയും സംവരണ വിഷയത്തില്‍ ഇടപെട്ടിട്ടില്ലാത്ത സമസ്‌തയും ഇത്തവണ വിപുലമായ ആലോചനകളാണ് നടത്തി വരുന്നത്.

Read Also: പരീക്ഷയില്‍ ക്രമക്കേട്; ജെഇഇ മെയിന്‍സ് പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE