കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന നേതാക്കള്‍ ആദ്യം ആത്‌മ പരിശോധന നടത്തണം; അധിര്‍ രഞ്‌ജന്‍ ചൗധരി

By Syndicated , Malabar News
Adhir-Ranjan-Chowdhury_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: പാര്‍ട്ടിക്കുള്ളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആത്‌മപരിശോധന നടത്തണമെന്ന്  അധിര്‍ രഞ്‌ജന്‍ ചൗധരി. പാര്‍ട്ടിയെ വിമര്‍ശിച്ച നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനവുമായി അധിര്‍ രഞ്‌ജന്‍ ഇതിന് മുന്‍പും രംഗത്ത് വന്നിട്ടുണ്ട്

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ  പരാജയത്തിന്റെ അടിസ്‌ഥാനത്തില്‍  പാര്‍ട്ടി ആത്‌മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും ബിജെപിക്ക് കോണ്‍ഗ്രസ് ഒരു ബദലാവില്ലെന്നും  പറഞ്ഞ് കപില്‍ സിബല്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനമുന്നയിച്ചവര്‍ തന്നെ ആത്‌മ പരിശോധന നടത്തണമെന്ന് പറഞ്ഞ് അധിര്‍ രഞ്‌ജന്‍ ചൗധരി എത്തിയത്.

കപില്‍ സിബലിന് പിന്നാലെ ഗുലാം നബി ആസാദും പാര്‍ട്ടിയുടെ തകര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പറയാതെ അത് മാദ്ധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിളിച്ചുപറയുന്നു എന്നാണ്  അധിര്‍ രഞ്‌ജന്‍ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു സംസ്‌കാരമുണ്ടെന്നും നേതാക്കള്‍ അവരുടെ നിലപാടുകള്‍ പറഞ്ഞ് പാര്‍ട്ടിയുടെ സംസ്‌ക്കാരം ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Read also: തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്‌ടര്‍മാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE