മലപ്പുറം: എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെയുള്ള വിദ്യാർഥിനി വിഭാഗമായ ‘ഹരിത’ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ ഇടപെട്ട് മുസ്‌ലിം ലീഗ്. ഹരിത നേതാക്കളെ ലീഗ് ചർച്ചക്ക് വിളിച്ചു. ഹരിത നേതാക്കള്‍ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത് ലീഗിന് തിരിച്ചടിയാകാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് നേതാക്കളെ ലീഗ് നേതൃത്വം ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്. വൈകിട്ട് 4.30ന് പാണക്കാട് വെച്ചാണ് ചര്‍ച്ച നടക്കുക.
ഹരിത നേതാക്കളുടെ പരാതിയുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, എംകെ മുനീര്‍, പിഎംഎ സലാം എന്നിവരുള്‍പ്പടെ പങ്കെടുത്ത യോഗത്തിലാണ് ‘ഹരിത’ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിക്കാന്‍ ധാരണയായത്. ലീഗ് നേതൃത്വത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഹരിത നേതാക്കളുടെ പരാതി പാർടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.
ഇതിനിടെ ഹരിത പ്രവർത്തകരെ ഒതുക്കണമെന്ന് ലീഗ് നേതൃത്വം എംഎസ്എഫിന് കൃത്യമായ നിര്‍ദ്ദേശം നല്‍കുന്ന ശബ്‌ദരേഖ പുറത്തുവന്നു. എംഎസ്എഫ് മലപ്പുറം ജില്ലാ സെക്രട്ടറി വി അബ്‌ദുൾ വഹാബിന്റെ ശബ്‌ദരേഖയാണ് പുറത്തു വന്നത്. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തെഹ്‌ലിയക്കെതിരെയാണ് പ്രധാനമായും ശബ്‌ദരേഖയില്‍ പറയുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്‌ഥാനാർഥിയാവുമെന്ന തരത്തില്‍ ഫാത്തിമ തെഹ്‌ലിയയുടെ പേര് സജീവമായി ചര്‍ച്ച ചെയ്‌തിരുന്നു. എന്നാല്‍ അന്ന് ഇവർ നടത്തിയ പല ഇടപെടലുകളും ലീഗിന് വിഷമമുണ്ടാക്കിയെന്ന് ശബ്‌ദരേഖയില്‍ പറയുന്നുണ്ട്. ഇതെല്ലാം കൂടെ ആയതോടെ ലീഗും എംഎസ്എഫും കൂടുതൽ പ്രതിരോധത്തിൽ ആയിരിക്കുകയാണ്.
Most Read: കേരള ബാങ്കിൽ നടന്നത് വൻ എടിഎം കൊള്ള; കവർച്ചക്കാർ പണം ബിറ്റ് കോയിനാക്കി മാറ്റി