ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നരകിലോമീറ്റര്‍ പരിധിയെ പരിസ്‌ഥിതി ലോല പ്രദേശമാക്കാനുള്ള കരട് വിജ്‌ഞാപനത്തിനെതിരെ പ്രതിക്ഷേധവുമായി ഇടത്-വലത് മുന്നണികള്‍. വിജ്‌ഞാപനം തിരുത്താൻ കേന്ദ്രത്തില്‍ സംസ്‌ഥാനം സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.
വിജ്‌ഞാപനത്തിനെതിരെ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന് പരാതി അയക്കാനാണ് ഇടത് തീരുമാനം. ഇവര്‍ക്കൊപ്പം വ്യാപാരികളും സമര പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. കരട് വിജ്‌ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന ബത്തേരി രൂപതയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇരു മുന്നണികളും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേർന്നത്.
വിജ്‌ഞാപനം പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടില്ലെങ്കിൽ ശക്‌തമായ സമരം ആരംഭിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. ഇതിനായി സർക്കാരിന് നാല് ദിവസം നൽകാനാണ് ഇവരുടെ തീരുമാനം. കരട് വിജ്‌ഞാപനം രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിക്കാതെ പിൻവലിക്കാന്‍ കുട്ടായി ശ്രമിക്കണമെന്നാണ് വ്യാപാരി വ്യവസായി സംഘടനകൾ ആവശ്യപ്പെടുന്നു. അവശ്യമുന്നയിച്ച് കര്‍ഷക സംഘടനകളും ബത്തേരിയില്‍ പ്രകടനം നടത്തി. ബത്തേരിക്കോപ്പം കാട്ടികുളം തിരുനെല്ലിയിലും പ്രതിഷേധം ശക്‌തമാവുകയാണ്.
Read Also: സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് ചെന്നിത്തല