മദ്യവില വര്‍ധിപ്പിക്കാന്‍ ബെവ്‌കോ; സര്‍ക്കാരിന്റെ അനുമതി തേടി

By News Desk, Malabar News
Malabarnews_bar reopen
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവില കൂട്ടാന്‍ ബെവ്‌കോ തീരുമാനം. നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് അടിസ്‌ഥാന വിലയില്‍ 7 ശതമാനമാണ് വര്‍ധിപ്പിക്കുന്നത്. ബെവ്‌കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് സൂചന.

മദ്യം ഉല്‍പാദിപ്പിക്കുന്നതിനുള്ള സ്‌പിരിറ്റിന്റെ (എക്‌സട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍) വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത്. സ്‌പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെണ്ടറനുസരിച്ചാണ് ഇപ്പോള്‍ ബെവ്‌കോക്ക് മദ്യം ലഭിക്കുന്നത്. എന്നാല്‍ സ്‌പിരിറ്റിന് ലിറ്ററിന് 60 രൂപ രൂപയാണിപ്പോള്‍. ഇതനുസരിച്ചാണ് വില വര്‍ധിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്‌കോ ഡയറക്‌ടർ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങുന്നതിനുള്ള അടിസ്‌ഥാന വിലയില്‍ 7 ശതമാനം വര്‍ധനക്ക് തീരുമാനമെടുത്തത്. അന്തിമ തീരുമാനം സര്‍ക്കാരിന്റെതാണ്. ആനുപാതിക നികുതി വര്‍ധന കണക്കിലെടുക്കുമ്പോള്‍ ലിറ്ററിന് കുറഞ്ഞത് 100 രൂപയാണ് വര്‍ധിക്കുവാന്‍ പോകുന്നത്.

Read Also: പദ്ധതി പൂർത്തിയാകാൻ കാരണം മുഖ്യമന്ത്രിയുടെ പിന്തുണ; അഭിനന്ദിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE