കൂട്ടുപുഴ ചെക്ക്‌പോസ്‌റ്റിൽ നിന്നും പരിശോധനക്കിടെ മദ്യം പിടികൂടി

By Staff Reporter, Malabar News
World Anti-Drug Day today
Representational Image
Ajwa Travels

കണ്ണൂർ: കൂട്ടുപ്പുഴ എക്‌സൈസ് ചെക്ക്പോസ്‌റ്റിൽ വാഹന പരിശോധനക്കിടെ കർണാടക മദ്യം പിടികൂടി. ബെംഗളൂരുവിൽ നിന്നും മീൻ ഇറക്കി തിരിച്ചു വരികയായിരുന്ന വാഹനത്തിൽ നിന്നുമാണ് 186 ലിറ്റർ മദ്യം പിടികൂടിയത്.

സംഭവത്തിൽ തലശ്ശേരി വടക്കുമ്പാട് സ്വദേശി ആശിഫ് (25) എന്നയാളെ അറസ്‌റ്റ് ചെയ്‌തു. ഇയാളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കും.

എക്‌സൈസ് ഇൻസ്‌പെക്‌ടർ അനീഷ് കെഎ, പ്രിവന്റീവ് ഓഫിസർ ഷനിൽ കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ റിജുൻ സിവി, അഖിൽ പിജി, റിനീഷ് ഓർക്കാട്ടേരി, എക്‌സൈസ് ഡ്രൈവർ സോൾ ദേവ് എം എന്നിവരാണ് പരിശോധന നടത്തിയത്.

ഇരിട്ടിയിലൂടെയുളള മദ്യക്കടത്തും ഇപ്പോൾ പതിവാകുകയാണ്. ലോക്ക്ഡൗൺ ആരംഭിച്ച ശേഷം രണ്ടാഴ്‌ചക്കിടെ മാത്രം നിരവധി തവണയാണ് ഇരിട്ടിയിൽ നിന്നും പോലീസ് കർണാടക മദ്യം പിടികൂടിയത്.

Malabar News: കോവിഡ് വ്യാപനം; നീലഗിരിയിലേക്ക് പ്രവേശനം കർശന പരിശോധനക്ക് ശേഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE