തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകൾ സജീവം

By Staff Reporter, Malabar News
malabarnews-election
Representational Image
Ajwa Travels

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കവെ കോഴിക്കോട് ജില്ലയിൽ പെരുമാറ്റചട്ട ലംഘനം കണ്ടെത്താനുള്ള ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകൾ പരിശോധന കടുപ്പിക്കുന്നു. ഇതിനായി അഞ്ച് സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ജില്ലാ തലത്തിൽ ഒരു സ്‌ക്വാഡും, നാല് താലൂക്കുകളിൽ ഓരോന്ന് വീതവുമാണ് പ്രവർത്തനം നടത്തുന്നത്.

ചാർജ് ഓഫീസർ, സ്‌റ്റാഫ്‌, പോലീസ് ഉദ്യോഗസ്‌ഥർ എന്നിവർ അടങ്ങിയതാണ് ഓരോ സ്‌ക്വാഡും. വിവിധ പ്രദേശങ്ങളിൽ നേരിട്ട് പരിശോധന നടത്തിയും, തിരഞ്ഞെടുപ്പ് കൺട്രോൾ റൂമിൽ നിന്ന് ലഭിക്കുന്ന പരാതികൾ പരിഹരിച്ചുമാണ് ഇവയുടെ പ്രവർത്തനം മുന്നോട്ട് പോവുന്നത്. ഇതിനോടകം തന്നെ നൂറോളം പരാതികളിൽ ഇവർ നടപടി എടുത്തു കഴിഞ്ഞു. ചട്ടലംഘനങ്ങൾ കൃത്യമായി കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുന്നുണ്ട്.

അനധികൃതമായി സ്‌ഥാപിച്ചിട്ടുള്ള ബോർഡുകൾ, പ്രചാരണ സാമഗ്രികൾ എന്നിവ ഇതിന്റെ ഭാഗമായി നീക്കം ചെയ്യുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ പരാതി പരിഹാരത്തിനായി കളക്‌ടർ സാംബശിവ റാവുവിന്റെ നേതൃത്വത്തിൽ പ്രത്യേക പാനൽ നിലവിലുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടങ്ങളിലെ സംശയ ദുരീകരണത്തിന് ജില്ലാ കൺട്രോൾ റൂം നമ്പറായ 0495 2374875 ലേക്ക് വിളിക്കാം. താലൂക്ക് തലത്തിൽ പരാതി അറിയിക്കാൻ പ്രത്യേക നമ്പറുകളുണ്ട്. കോഴിക്കോട് താലൂക്ക്- 0495 2372966, വടകര- 0496 2513480, കൊയിലാണ്ടി- 0496 2620235, താമരശ്ശേരി- 0495 2982000 എന്നിവയിൽ ബന്ധപ്പെടാം.

Read Also: ബുറെവി; സംസ്‌ഥാനത്ത് കര്‍ശന ജാഗ്രത, പോലീസ് സഹായത്തിന് ‘112’ നമ്പറില്‍ ബന്ധപ്പെടാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE