തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി

By Staff Reporter, Malabar News
lockdown-tamilnadu
Representational Image
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 28 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം ചില ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

ജില്ലകളെ മൂന്നായി തിരിച്ചാണ് ഇളവുകള്‍ നൽകിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ 11 ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടരും. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മൈലാടുതുറൈ തുടങ്ങിയ ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവില്ല.

പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യ വസ്‌തുക്കളുടെ വിതരണം നിലവിലേത് പോലെ തുടരുമെന്ന് അധികൃതർ അറിയിച്ചു. ആവശ്യവസ്‌തുക്കള്‍ ഫോണിലൂടെ ഓര്‍ഡര്‍ ചെയ്‌ത്‌ വാങ്ങാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

Read Also: വിവേകശക്‌തി നഷ്‌ടപ്പെട്ടോ? കേന്ദ്രത്തിനെതിരെ സുബ്രഹ്‌മണ്യൻ സ്വാമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE