തദ്ദേശ തിരഞ്ഞെടുപ്പ്; മല്‍സരിക്കാന്‍ ഒരുങ്ങി കാര്‍ഷിക പുരോഗമന സമിതി

By News Desk, Malabar News
Malabarnews_bihar election
Representational image
Ajwa Travels

സുല്‍ത്താന്‍ ബത്തേരി: തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വയനാട്ടില്‍ കാര്‍ഷിക പുരോഗമന സമിതി രംഗത്ത്. വയനാട് ജില്ല പഞ്ചായത്ത് ഡിവിഷനുകളായ ചീരാല്‍, പുല്‍പള്ളി, ബത്തേരി ബ്ളോക്കില്‍ നമ്പികൊല്ലി ഡിവിഷന്‍, കല്‍പറ്റ ബ്ളോക്കില്‍ ചാരിറ്റി ഡിവിഷന്‍ എന്നിവിടങ്ങളില്‍ സ്‌ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ സമിതി നേതൃയോഗം തീരുമാനിച്ചു.

Malabar News: ജില്ലയില്‍ ഇന്ന് 641 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

ഗ്രാമപഞ്ചായത്തുകളിലെ ചില വാര്‍ഡുകളിലും സമിതി മല്‍സരിക്കും. മറ്റ് ഇടങ്ങളില്‍ കര്‍ഷക താല്‍പര്യം സംരക്ഷിക്കുന്ന സ്‌ഥാനാര്‍ഥികളെ പിന്തുണക്കും. സംസ്‌ഥാന ചെയര്‍മാന്‍ പിഎം ജോയ് ചെയര്‍മാനായി അഞ്ചംഗ പാര്‍ലമെന്ററി ബോര്‍ഡ് ഇതിനായി രൂപവല്‍കരിച്ചു. ഡോ. പി ലക്ഷ്‌മണന്‍, ഗഫൂര്‍ വെണ്ണിയോട്, കെപി യൂസഫ് ഹാജി, ടിപി ശശി എന്നിവരാണ് അംഗങ്ങള്‍. കാര്‍ഷിക പുരോഗമന സമിതിയുടെ ജില്ലാ നേതൃയോഗത്തിലാണ് തീരുമാനങ്ങള്‍. യോഗം ബത്തേരിയില്‍ പിഎം ജോയി ഉല്‍ഘാടനം ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE