എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന്

By Trainee Reporter, Malabar News

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ (സർക്കാർ/എയ്‌ഡഡ്‌, അംഗീകാരമുള്ള അൺഎയ്‌ഡഡ്) നാല്, ഏഴ് ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന് നടക്കും.

തൊട്ട് മുൻ അധ്യയനവർഷത്തിൽ വിദ്യാർഥി നേടിയ ഗ്രേഡുകൾ അടിസ്‌ഥാനമാക്കിയാണ് യോഗ്യത നിർണയിക്കുക. വിദ്യാർഥിയുടെ കലാകായിക മേഖലയിലെ നേട്ടങ്ങളും പരിഗണിക്കും. അർഹരായവരുടെ വിവരങ്ങൾ പ്രധാനാധ്യാപകർക്ക് മാർച്ച് 8 മുതൽ 19 വരെ ഓൺലൈനായി രജിസ്‌റ്റർ ചെയ്യാം.

വെട്ടിച്ചുരുക്കിയ സിലബസ് അനുസരിച്ചായിരിക്കും പരീക്ഷ നടത്തുക. കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് പരീക്ഷ നടത്തുകയെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അറിയിച്ചിട്ടുണ്ട്.

Read also: ജെസ്‌ന മരിയ ജെയിംസ് തിരോധാന കേസ് സിബിഐക്ക്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE