ലുലു ഗ്രൂപ്പിന്റെ തിരുവനന്തപുരം പഞ്ചനക്ഷത്ര ഹോട്ടൽ ‘ഹയാത്ത്’ ഉൽഘാടനം ചെയ്‌തു

അത്യാധുനിക രൂപകൽപനയിൽ തിരുവനന്തപുരം വഴുതക്കാട്ട് 600 കോടി ചെലവിൽ നിർമിച്ച പഞ്ചനക്ഷത്ര ഹോട്ടൽ ഹയാത്ത് റീജൻസി മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു. ലുലു ഗ്രൂപ്പും രാജ്യാന്തര ഹോട്ടൽ ശൃംഖലയായ ഹയാത്ത് ഹോട്ടൽസ് കോർപറേഷനും ചേർന്ന് കേരളത്തിൽ ആരംഭിച്ച മൂന്നാമത്തെ ഹോട്ടലാണിത്.

By Central Desk, Malabar News
Lulu Group's Thiruvananthapuram star hotel 'Hyatt Regency' Inaugurated
Ajwa Travels

തിരുവനന്തപുരം: തലസ്‌ഥാനത്ത് നഗരഹൃദയത്തില്‍ വഴുതക്കാട് 2.2 ഏക്കറിൽ 600 കോടി രൂപ നിക്ഷേപത്തിൽ ആരംഭിച്ച അഞ്ചു റെസ്‌റ്റോറന്റുകൾ ഉൾപ്പെടുന്ന ഹയാത്ത് റീജന്‍സി ഹോട്ടൽ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, സംസ്‌ഥാന മന്ത്രിമാര്‍, എംപിമാര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. അത്യാധുനിക രീതിയിൽ നിർമിച്ച ഹയാത്ത് റീജന്‍സി, ലുലു ഗ്രൂപ്പും രാജ്യാന്തര ഹോട്ടല്‍ ശൃംഖലയായ ഹയാത്ത് ഹോട്ടല്‍സ് കോര്‍പറേഷനും ചേര്‍ന്ന് കേരളത്തിലാരംഭിച്ച മൂന്നാമത്തെ ഹോട്ടലാണിത്. കൊച്ചിയിലും, തൃശൂരുമാണ് നേരത്തേ ഹോട്ടല്‍ തുറന്നിരുന്നത്. രാജ്യത്ത് പതിനഞ്ചാമത്തെ ഹയാത്ത് റീജന്‍സിയാണ് തിരുവനന്തപുരത്തേത്.

ഒരേസമയം 400 കാറുകൾക്കും 250 ഇരുചക്ര വാഹനങ്ങൾക്കും പാർക്കിംഗ് ലഭ്യമാകുന്ന മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം ഇവിടെയുണ്ട്. കാര്‍ പാര്‍ക്കിങ് മേഖല ഉള്‍പ്പെടെ എട്ട് നിലകളിലായാണു ഹോട്ടല്‍. ഒരേസമയം ഇൻഡോർ, ഔട്ട്‌ഡോർ ക്രമീകരണങ്ങളിൽ വിവാഹമോ, കോര്‍പറേറ്റ് കോണ്‍ഫറന്‍സോ അടക്കം വലുതും കോണ്‍ഫറന്‍സോ അടക്കം വലുതും ചെറുതുമായ നിരവധി ഇവന്റുകൾ സംഘടിപ്പിക്കാവുന്ന തരത്തിലാണ് ഹോട്ടലിന്‍റെ രൂപകൽപന.

നഗരത്തിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററുകളിലൊന്നായി ഹയാത്ത് റീജന്‍സിയിലെ ഗ്രേറ്റ് ഹാള്‍ മാറും. 1000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്നതാണ് ഗ്രേറ്റ് ഹാള്‍. 10,500 ചതുരശ്രടി വിസ്‌തീര്‍ണ‌ത്തില്‍ സ്വിമ്മിങ് പൂളിനു സമീപമായി നിലകൊള്ളുന്ന ഗ്രേറ്റ് ഹാള്‍ പ്രീമിയം ഇന്റീരിയര്‍ ഡിസൈന്‍ കൊണ്ടും വിശാലമായ സ്‌ഥല സൗകര്യം കൊണ്ടും വേറിട്ടതാണ്.

Most Read: തീവ്രവാദത്തിന് മതമില്ലെന്ന് തിരിച്ചറിയുന്നു; വലിയ ഭീഷണി തീവ്രവാദ ഫണ്ടിങ് -അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE