ന്യൂഡെൽഹി: ഉയർന്ന നികുതി വ്യവസ്‌ഥ ഇന്ത്യയിലെ ആഡംബര കാർ വളർച്ചയെ പിന്നോട്ടടിക്കുന്നുവെന്ന് ജർമൻ വാഹന നിർമാണ കമ്പനിയായ ഓഡി. ഇറക്കുമതി ചെയ്യുന്ന മികച്ച വിഭാഗത്തിൽപ്പെട്ട വിവിധ ആഡംബര വാഹനങ്ങൾക്ക് വൻതുകയാണ് സർക്കാർ നികുതിയായി ഈടാക്കുന്നത്.
ഇതിന് പകരം ഇത്തരം ലെവികൾ കുറച്ചുകൊണ്ട് മേഖലയുടെ വളർച്ചയെ സഹായിക്കുന്ന നടപടികൾക്ക് സർക്കാർ തയ്യാറാവണമെന്ന് ഓഡിയുടെ ഇന്ത്യൻ വിഭാഗം ആവശ്യപ്പെട്ടു.
രാജ്യത്തെ ആഡംബര കാർ വിൽപന പ്രതിവർഷം മൊത്തത്തിലുള്ള പാസഞ്ചർ വാഹന വിൽപനയുടെ 2 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഈ വിഭാഗത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും ഓഡി ചൂണ്ടിക്കാണിക്കുന്നു.
നികുതിയിലെ വർധനവാണ് ആഡംബര കാറുകളുടെ വളർച്ചയെ പിന്നോട്ടടിക്കുന്നതെന്നും മധ്യ വർഗത്തിന്റെ ജനപ്രിയ ബ്രാൻഡായ ഓഡി വ്യക്‌തമാക്കുന്നു. നേരത്തെ ടെസ്‌ല ഉൾപ്പെടെയുള്ള കമ്പനികൾ സമാന ആരോപണവുമായി രംഗത്ത് വന്നിരുന്നു.
Read Also: ദിലീപിന്റെ ‘വോയ്‌സ് ഓഫ് സത്യനാഥൻ’; ഫസ്‌റ്റ്‌ലുക് പോസ്‌റ്റർ മമ്മൂട്ടി പുറത്തിറക്കി