എം പത്‌മകുമാറിന്റെ ‘പത്താം വളവ്’; ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങി

By Staff Reporter, Malabar News
patham-valavu
Ajwa Travels

ജോസഫ്‘ എന്ന ചിത്രത്തിന് ശേഷം എം പത്‌മകുമാര്‍ ഇന്ദ്രജിത്തിനെയും സുരാജ് വെഞ്ഞാറമൂടിനെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്നതാണ് പത്താം വളവ്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ ആയിട്ടാണ് ‘പത്താം വളവ്’ എത്തുക. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു.

 

View this post on Instagram

 

A post shared by Indrajith Sukumaran (@indrajith_s)

വർഷങ്ങൾക്കു മുൻപ് നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ‘പത്താം വളവ്’ ഒരുക്കുന്നത്. അതിഥി രവിയും സ്വാസികയുമാണ് നായികമാർ. രതീഷ് റാം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

അജ്‍മൽ അമീർ സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്‍ണൻ, ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. യുജിഎം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്‌ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. പത്താം വളവിന്റെ വാർത്താ പ്രചരണം പി ശിവപ്രസാദ് നിർവഹിക്കുന്നു.

Read Also: ഐഎസ്എൽ; ഇന്ന് ഹൈദരാബാദിന് കന്നിയങ്കം, എതിരാളി ചെന്നൈയിൻ എഫ്‌സി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE