സൈക്കിൾ സവാരിക്കാരുടെ ഇഷ്‌ട കേന്ദ്രമായി മാടായിപ്പാറ

By Desk Reporter, Malabar News
cycling-in-Madayippara
Representational Image
Ajwa Travels

കണ്ണൂർ: സൈക്കിൾ സവാരിക്കാരുടെ ഇഷ്‌ട കേന്ദ്രമായി കണ്ണൂരിലെ മാടായിപ്പാറ. രാജ്യാന്തര സൈക്ക്ളിങ് മൽസരങ്ങളിൽ പങ്കെടുത്തവർ ഉൾപ്പടെ നിരവധി പേരാണ് സൈക്കിൾ സവാരിക്ക് മാടായിപ്പാറ റോഡിനെ തേടിയെത്തുന്നത്. ദിനം പ്രതി ഇവിടേക്ക് എത്തുന്ന സൈക്കിൾ സവാരിക്കാർ കൂടി വരികയാണ്.

പിലാത്തറ-പാപ്പിനിശ്ശേരി കെഎസ് ടിപി റോഡിലൂടെ പോകുന്ന സൈക്കിൾ സവാരിക്കാരെല്ലാം മാടായിപ്പാറ റോഡിലൂടെ സഞ്ചരിച്ചാണ് മടങ്ങുന്നത്. സൈക്കിൾ സവാരിക്കാരുടെ വാട്‍സ്ആപ്പ് കൂട്ടായ്‌മകളിലൂടെയാണ് സൈക്കിൾ സവാരിക്ക് പറ്റിയ മാടായിപ്പാറ റോഡിന്റെ സവിശേഷതകൾ അറിഞ്ഞ് പലരും ഇവിടെ എത്തുന്നത്.

ചെറിയ കയറ്റിറക്കങ്ങൾ ഉൾപ്പടെയുള്ള, പരന്ന് കിടക്കുന്ന മാടായിപ്പാറയും കണ്ടുളള സൈക്കിൾ സവാരി മറ്റ് റോഡുകളിൽനിന്ന് ഏറെ വ്യത്യസ്‌തമാണെന്ന് രാജ്യാന്തര മൽസരങ്ങളിൽ പങ്കെടുത്ത തൃക്കരിപ്പൂരിലെ എൻകെപി ഇംതിയാസ് പറയുന്നു. ലോക്ക് ഡൗണിന് ശേഷമാണ് ഇവിടെ സൈക്കിൾ സവാരിക്കാർ കൂടിയത്.

Most Read:  മുഖ്യമന്ത്രിക്കെതിരെ മാവോയിസ്‌റ്റ് ലഘുലേഖ; പെരിഞ്ചേരിമല കോളനിയില്‍ സായുധ സംഘമെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE