‘ലളിതം സുന്ദരം’ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കാത്തിരിക്കുന്നുവെന്ന് മഞ്‌ജു വാര്യര്‍. സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാനുളള കാത്തിരിപ്പിലാണ് താനെന്ന് മഞ്‌ജു ട്വിറ്ററില്‍ കുറിച്ചു.
മധു വാര്യരുടെ ആദ്യമായി സംവിധാന സംരംഭമായ ‘ലളിതം സുന്ദരം’ മഞ്‌ജു തന്നെയാണ് നിര്‍മിക്കുന്നതും. എഡിറ്റിംഗ് ടേബിളില്‍ ഇരിക്കുന്ന ചിത്രവും മഞ്‌ജു വാര്യര്‍ പങ്കുവെച്ചിട്ടുണ്ട്
പ്രമോദ് മോഹന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മഞ്‌ജു വാര്യരും ബിജു മേനോനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നീണ്ട രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം മഞ്‌ജു വാര്യര്‍ ബിജു മേനോനൊപ്പം അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട്’, ‘കൃഷ്‌ണഗുഡിയില്‍ ഒരു പ്രണയകാലത്ത്’ തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ഇവര്‍ അവസാനമായി ഒന്നിച്ചത്. ഇവര്‍ക്ക് പുറമെ സെറീന വഹാബും എഴുത്തുകാരന്‍ രഘുനാഥ് പാലേരിയും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.
ബിജിപാല്‍ സംഗീതമൊരുക്കുന്ന ചിത്രത്തില്‍ പി സുകുമാരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ലിജോ പോളാണ് എഡിറ്റിംഗ്. ഈ വര്‍ഷം ആദ്യമായിരുന്നു ‘ലളിതം സുന്ദരം’ ചിത്രീകരണം ആരംഭിച്ചിരുന്നത്. എന്നാല്‍ കോവിഡ് മൂലം ചിത്രീകരണം നീളുകയായിരുന്നു.
Read Also: സൂപ്പർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം; ഗോവക്ക് നോർത്ത് ഈസ്‌റ്റ് ഭീഷണി