മഅ്ദിന്‍ അറഫാദിന പ്രാർഥനാ സംഗമം നടത്തി; പതിനായിരങ്ങള്‍ പങ്കെടുത്തു

By Desk Reporter, Malabar News
Ma'din's Arafa day prayer; Tens of thousands attended
അറഫാദിന പ്രാർഥനാ സംഗമത്തിന് ഖലീല്‍ ബുഖാരി തങ്ങൾ നേതൃത്വം നല്‍കുന്നു
Ajwa Travels

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറഫാദിന പ്രാർഥനാ സംഗമത്തില്‍ ഓണ്‍ലൈനായി പതിനായിരങ്ങള്‍ പങ്കെടുത്തു. ഉച്ചക്ക് 1ന് ആരംഭിച്ച് നോമ്പ്തുറ വരെ നടന്ന പരിപാടിയില്‍ ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, സവിശേഷ പ്രാർഥനകൾ ഉൾപ്പടെയുള്ള അനുഷ്‌ഠാനങ്ങൾ നടന്നു.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. ഹാജിമാര്‍ക്ക് വേണ്ടിയും മഹാമാരിയില്‍ നിന്നുള്ള മോചനത്തിനും പ്രത്യേക പ്രാർഥന ഖലീല്‍ ബുഖാരി തങ്ങൾ നിർവഹിച്ചു. മലപ്പുറം സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസിലാണ് പരിപാടി സംഘടിപ്പിച്ചത്.

സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് അല്‍ ഹൈദ്രൂസി, സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, ശൗക്കത്തലി സഖാഫി മണ്ണാര്‍ക്കാട്, അബ്‌ദുൽ ഗഫൂര്‍ സഖാഫി കൊളപ്പറമ്പ്, അഷ്‌റഫ് സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ അറഫാദിന പ്രാർഥനാ സംഗമത്തിൽ സംബന്ധിച്ചു.

Most Read: സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗൺ ഇളവുകള്‍; സുപ്രീം കോടതിയിൽ സർക്കാർ വിശദീകരണം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE