മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്ന മഹാരാഷ്‌ട്രയില്‍ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കോവിഡ് രോഗികളുടെ എണ്ണത്തിനൊപ്പം കോവിഡ് മരണങ്ങളും സംസ്‌ഥാനത്ത് ഉയരുന്നുണ്ട്.
ഇന്ന് മാത്രം മഹാരാഷ്‌ട്രയില്‍ 920 മരണമാണ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,640 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. മുംബൈയില്‍ പുതിയതായി 3,882 രോഗബാധിതരാണുള്ളത്. 77 മരണവും സ്‌ഥിരീകരിച്ചു. പൂനെയില്‍ 9084 കേസുകള്‍ സ്‌ഥിരീകരിച്ചപ്പോള്‍ 93 മരണവും സംഭവിച്ചു. മഹാരാഷ്‌ട്രയില്‍ നിലവില്‍ 6.41 ലക്ഷത്തോളം പേരാണ് ചികിൽസയില്‍ കഴിയുന്നത്.
Read Also: കോവിഡ് പ്രതിരോധം; കേന്ദ്രത്തെ നിശിതമായി വിമർശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ