കോവിഡ്; മലപ്പുറത്ത്രോഗമുക്‌തി 373, സമ്പര്‍ക്ക രോഗികള്‍ 317, ആകെ രോഗബാധ 379

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

മലപ്പുറം: ജില്ലയില്‍ 379 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 317 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. കൂടാതെ 11 ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. അതേസമയം 373 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഉറവിടമറിയാതെ 33 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ജില്ലയില്‍ വലിയ ആശങ്കക്കിടയാക്കുന്നു. കൂടാതെ അടുത്തിടെയായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടുതലായി രോഗബാധ സ്ഥിരീകരിക്കുന്ന നിലയാണ്. ഇന്ന് 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പുതുതായി ജില്ലയില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

ജില്ലയില്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 2800 കവിഞ്ഞിരിക്കുകയാണ്. 1250 പേരുടെ പരിശോധനാഫലങ്ങള്‍ ഇനിയും ലഭിക്കാന്‍ ഉണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സക്കീന അറിയിച്ചു.

ഇതുവരെയായി 6,045 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം വീടുകളിലേക്ക് മടങ്ങിയത്. രോഗബാധിതര്‍ വര്‍ധിക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നത് ഈ ഘട്ടത്തില്‍ ആശ്വാസകരമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കൃത്യമായ ആസൂത്രണത്തോടെയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും മുന്നോട്ട് പോകുന്നത്. ഇതര സര്‍ക്കാര്‍ വകുപ്പുകളുമായും പൊതുജനങ്ങളുമായും ചേര്‍ന്ന് നടത്തുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ ജനപങ്കാളിത്തവും ആരോഗ്യ ജാഗ്രതയും അനിവാര്യമാണെന്നും ഇതിനായി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

സംസ്ഥാനത്തെ ഏറ്റവും പ്രായംചെന്ന കോവിഡ് രോഗി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും രോഗമുക്തി നേടിയിരുന്നു. ഇത് ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മറ്റു കോവിഡ് രോഗികള്‍ക്കും നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE