മലപ്പുറത്ത് കനത്ത മഴ; ചാലിയാറിൽ ജലവിതാനം ഉയർന്നു, കോളനികൾ ഒറ്റപ്പെട്ടു

By News Bureau, Malabar News
Ajwa Travels

മലപ്പുറം: ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ പെയ്‌തതോടെ ചാലിയാറിൽ ജലവിതാനം ഉയർന്നു. മുണ്ടേരി വനത്തിലെ കോളനികൾ ഒറ്റപ്പെട്ട നിലയിലാണ്.

തരിപ്പപൊട്ടി, കുമ്പളപ്പറ, ഇരുട്ട്കുത്തി, വാണിയമ്പുഴ കോളനികളിലെ മുന്നോറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. കഴിഞ്ഞ നാല് ദിവസമായി പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെയാണ് ഇവർ കഴിയുന്നത്.

കോളനികളിലേക്ക് ഭക്ഷ്യ വസ്‌തുക്കളടക്കമുള്ള അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്. അവശേഷിക്കുന്ന ഭക്ഷണ സാമാഗ്രികൾ കഴിഞ്ഞാൽ ഇനി എന്തുചെയ്യുമെന്ന ആശങ്കയിലാണ് കോളനി നിവാസികൾ.

മുണ്ടേരി ഭാഗങ്ങളിൽ ചാലിയാർ പുഴയിലെ മലവെള്ള പാച്ചിൽ ശക്‌തമാണ്. മഴ കനക്കുന്നതോടെ കോളനികൾ തീർത്തും ഒറ്റപ്പെടാനുള്ള സാധ്യതയും ഏറെയാണ്.

Most Read: കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്‌റ്റിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE