കുവൈറ്റിലെ അമേരിക്കന്‍ എംബസിയില്‍ മലയാളി ജീവനക്കാരൻ മരിച്ച നിലയില്‍

By Staff Reporter, Malabar News
Malayalee found dead_kuwait
മരിച്ച നിലയില്‍ കണ്ടെത്തിയ ജഗദീഷ് വി അപ്പുക്കുട്ടന്‍
Ajwa Travels

കുവൈറ്റ് സിറ്റി: മലയാളി ജീവനക്കാരനെ കുവൈറ്റിലെ അമേരിക്കന്‍ എംബസിയില്‍ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. എംബസിയിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്‌തിരുന്ന ജഗദീഷ് വി അപ്പുക്കുട്ടന്‍ (44) ആണ് മരിച്ചത്. പാലക്കാട് സ്വദേശിയാണ്.

എംബസിയിലെ ശുചിമുറിയില്‍ തലയ്‌ക്ക് വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജോലിയുടെ ഭാഗമായി കൈയില്‍ കരുതുന്ന പിസ്‌റ്റളില്‍ നിന്നാണ് വെടിയേറ്റത്. പിസ്‌റ്റളും മൃതദേഹത്തിന്റെ തൊട്ടടുത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കുവൈറ്റ് സുരക്ഷാ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി, മൃതദേഹം ഫോറന്‍സിക് പരിശോധനക്കായി കൈമാറി. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ജീവനക്കാരന്റെ നിര്യാണത്തില്‍ കുവൈറ്റിലെ അമേരിക്കന്‍ അംബാസഡര്‍ അലിന റോമനോവ്‍സ്‍കി അനുശോചനം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അവര്‍ പറഞ്ഞു.

Most Read: രാജ്യത്ത് സ്‌ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ 41 ശതമാനവും കേരളത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE