അലബാമ: അമേരിക്കയിലെ മോണ്ട് ഗോമറിയിൽ മലയാളി യുവതി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസൻ (19) ആണ് മരിച്ചത്. വീടിന് മുകളിലത്തെ നിലയിൽ താമസിക്കുന്നയാളുടെ തോക്കിൽ നിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച് ഉറങ്ങുകയായിരുന്ന മറിയം സൂസന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു.
തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, ബേസൽ എന്നിവർ സഹോദരങ്ങളാണ്. പോലീസ് അധികാരികളിൽ നിന്ന് മറിയം സൂസന്റെ മൃതദേഹം ലഭിക്കുന്നത് അനുസരിച്ച് അലബാമയിൽ പൊതുദർശനത്തിനും സംസ്‌കാര ശുശ്രൂഷകൾക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണ്.
Also Read: രാജ്യസഭയിലെ സസ്‌പെൻഷൻ; മാപ്പ് പറയാൻ തയ്യാറല്ലെന്ന് ബിനോയ് വിശ്വം