മമ്മൂട്ടി-പാർവതി മൂവി ‘പുഴു’; ടീസർ ഏറ്റെടുത്ത് പ്രേക്ഷകർ

By Siva Prasad, Special Correspondent (Film)
  • Follow author on
Mammootty-Parvathy Movie 'Puzhu' Teaser
Ajwa Travels

നമുക്കുള്ളത് മറ്റുള്ളവരുമായി ഷെയർ ചെയ്യുമ്പോഴാണ് നല്ല മനുഷ്യനാവുന്നത് – കിച്ചു എന്ന കുട്ടിയോട് മമ്മൂട്ടി പറയുന്ന ഈ വരികളിൽ ആരംഭിച്ച് 39 സെക്കൻഡിൽ തീരുന്ന ടീസർ, റിലീസ് ചെയ്‌ത്‌ വെറും മൂന്നു മണിക്കൂറിൽ 4 ലക്ഷത്തിലധികം പ്രേക്ഷകരാണ് കണ്ടത്. മമ്മൂട്ടിയും പാർവതിയും ഒന്നിക്കുമ്പോൾ അതുണ്ടാക്കുന്ന പ്രേക്ഷക പ്രതീക്ഷയാണ് ടീസർ വിജയം സൂചിപ്പിക്കുന്നത്.

നവാഗതയായ റത്തീന സംവിധാനം നിർവഹിക്കുന്ന ‘പുഴു’ സിന്‍ സില്‍ സെല്ലുലോയ്‌ഡിന്റെ ബാനറില്‍ എസ്. ജോർജാണ് നിർമിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ‘വേ ഫെറര്‍’ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും. ചിത്രത്തിന്റെ മറ്റുവാർത്തകൾ ഈ ലിങ്കിൽ വായിക്കാം.

ഡിസംബറിൽ തിയേറ്ററിലെത്തിക്കാൻ തീരുമാനിച്ച ചിത്രം റിലീസ് മാറ്റിവെക്കുകയായിരുന്നു. ചിത്രത്തെ സംബന്ധിച്ച് പ്രേക്ഷക സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നിലനിൽക്കുന്നത്. ചിത്രത്തിന്റെ പ്രത്യേകത നിറഞ്ഞ ടൈറ്റിൽ, താരനിബിഡത, വനിതാ സംവിധായിക, മമ്മൂട്ടി-പാർവതി തിരുവോത്ത് കൂട്ടുകെട്ട് എന്നിങ്ങനെ വിവിധ കാരണങ്ങളാൽ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു.

പിആർഒ പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന സിനിമ മലയാളത്തിൽ ആദ്യമായി, മമ്മൂട്ടി ഒരു സംവിധായികയുടെ ചിത്രത്തിൽ അഭിനയിക്കുന്ന ചിത്രംകൂടിയാണ്. മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി വലിയ താരനിര അഭിനയിക്കുന്ന ചിത്രവുമാണ് പുഴു. ടീസർ കാണാം

Most Read: ഒമൈക്രോണിന് പിന്നാലെ ‘ഫ്ളൊറോണ’യും; ആദ്യ കേസ് ഇസ്രയേലിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE