മമ്മൂട്ടിയുടെ ‘പുഴു’ ആകാംക്ഷ നിറച്ച കിടിലൻ ട്രെയിലറുമായി; ചിത്രം മെയ് 13ന് ഒടിടിയിൽ

By Siva Prasad, Special Correspondent (Film)
  • Follow author on
Mammootty's 'Puzhu' with eager trailer; May 13th in OTT
Ajwa Travels

വലിയ വിജയം പ്രതീക്ഷിക്കുന്ന ‘പുഴു’ കഥപറയുന്ന ഒരു കിടിലൻ ട്രെയിലറുമായാണ് എത്തിയിരിക്കുന്നത്. മെഗാസ്‌റ്റാർ മമ്മൂട്ടിയും മലയാളത്തിന്റെ പ്രിയ നായിക പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പുഴു’ പ്രേക്ഷകലോകവും ചലച്ചിത്രലോകവും വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

ചിത്രം സോണി ലീവ് ഒടിടിവഴി മെയ് 13ന് റിലീസ് ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മമ്മൂട്ടിയുടെ കരിയറിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസാണ് പുഴു. മമ്മൂട്ടിയുടെ മുഴുവൻ ഗ്ളാമറും പ്രകടമാക്കുന്ന സിനിമയുടെ എല്ലാ പോസ്‌റ്ററുകളും മുൻപിറങ്ങിയ ടീസറും ആസ്വാദകരെ ഏറെ തൃപ്‌തിപ്പെടുത്തിയിരുന്നു.

ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേ‍‍ർന്നാണ് തിരക്കഥയൊരുക്കിയത്. മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം പ്രമുഖരായ ഒരുപിടി താരനിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചത് തേനി ഈശ്വറാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് പുഴുവിന് കലാസംവിധാനം ഒരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

കോട്ടയം രമേശ്, കുഞ്ചന്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവർ ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു മിനിറ്റ് 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഉടനീളം ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന രീതിയിലാണ് മമ്മൂട്ടിയെ കാണാന്‍ കഴിയുന്നത്. നവാഗത സംവിധായിക റത്തീന ഒരുക്കുന്ന ചിത്രം, ആദ്യാവസാനം സസ്‌പെൻസ് നിറച്ച് എത്തിച്ചിരിക്കുന്ന ട്രെയിലര്‍ ഇവിടെകാണാം:

റെനിഷ് അബ്‌ദുൾഖാദർ, രാജേഷ് കൃഷ്‌ണ, ശ്യാം മോഹൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. എഡിറ്റർ ‌ – ദീപു ജോസഫ്, സംഗീതം – ജേക്‌സ് ബിജോയ്‌, പ്രൊജക്‌ട് ഡിസൈനർ – എൻഎം ബാദുഷ, വിഷ്‌ണു ഗോവിന്ദും, ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവഹിച്ചിരിക്കുന്നത്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, വസ്‌ത്രാലങ്കാരം – സമീറ സനീഷ്, സ്‌റ്റിൽസ് – രോഹിത് കെ സുരേഷ്, അമൽ ചന്ദ്രൻ, എസ് ജോർജ് എന്നിവർ ചേർന്നാണ് മേക്കപ്പ്, പബ്ളിസിറ്റി ഡിസൈൻസ് – ആനന്ദ് രാജേന്ദ്രൻ, പിആർഒ – പി ശിവപ്രസാദ്.

Kerala Hot: പിസി ജോർജിന്റെ മതവിദ്വേഷ പ്രസംഗവും ബന്ധപ്പെട്ട വാർത്തയും ഇവിടെ വായിക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE