വ്യാജ നഗ്‌നചിത്രങ്ങള്‍ നിര്‍മിച്ച് ഭീഷണി; യുവാവ് അറസ്‌റ്റില്‍

By News Desk, Malabar News
young man arrested_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: വ്യാജ നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് നൂറോളം സ്‌ത്രീകളില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍. നോയിഡയില്‍ താമസിക്കുന്ന സുമിത് ഝാ(26)യെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഡെല്‍ഹി സ്വദേശിനിയുടെ പരാതിയിലാണ് അറസ്‌റ്റ്.

ഇന്‍സ്‌റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാദ്ധ്യമങ്ങള്‍ ഉപയോഗിച്ച് സ്‌ത്രീകളുടെ വ്യാജ നഗ്‌നചിത്രങ്ങള്‍ നിര്‍മിച്ച് അതുകാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ രീതി. സാമൂഹിക മാദ്ധ്യമങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌ത്‌ വ്യാജ നഗ്‌നചിത്രങ്ങള്‍ നിര്‍മിക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. പിന്നീട് സ്‌ത്രീകളെ ഇന്റര്‍നെറ്റ് കോളിലൂടെയോ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെയോ ബന്ധപ്പെടും.

ആവശ്യപ്പെടുന്ന പണമോ സ്വകാര്യ ചിത്രങ്ങളോ നല്‍കിയില്ലെങ്കില്‍ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌ത്‌ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. ഇത്തരത്തില്‍ ഭീഷണി സന്ദേശം ലഭിച്ച ഡെല്‍ഹി സ്വദേശിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയോടും യുവതിയുടെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലെ സുഹൃത്തുക്കളോടും ഇയാള്‍ പണം ആവശ്യപ്പെട്ടിരുന്നു. പരാതിയില്‍ കേസെടുത്ത ഡെല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇന്റര്‍നെറ്റ് കോളുകള്‍ ഉപയോഗിച്ചിരുന്നതിനാല്‍ പ്രതിയെ കണ്ടെത്തല്‍ വെല്ലുവിളിയായിരുന്നു.

പിന്നീട് സൈബര്‍ സെല്‍ ഇന്‍സ്‌റ്റഗ്രാമില്‍ നിന്ന് വിവരങ്ങള്‍ തേടിയാണ് പ്രതിയിലേക്കെത്തിയത്. മൊബൈല്‍ സേവനദാതാക്കളുടെ സഹായത്തോടെ ഇയാളുടെ സ്‌ഥലവും കണ്ടുപിടിച്ചു. തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ബിരുദധാരിയായ സുമിത്ത് ഫിഷിങ്, ഹാക്കിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദഗ്‌ധനാണെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ഛത്തീസ്‌ഗഢിലും ഇയാള്‍ സമാനമായ കേസില്‍ ഉള്‍പ്പെട്ടിരുന്നു.

Read Also: അംഗത്വമെടുത്ത് മണിക്കൂറുകള്‍ മാത്രം; കപില്‍ ഗുജ്ജാര്‍ പാര്‍ട്ടിക്ക് പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE