ലോക്ക്ഡൗണിനിടെ കുറ്റ്യാടിയിൽ നിന്ന് ബസ് മോഷ്‌ടിച്ച് യുവാവ് മുങ്ങി; കോട്ടയത്ത്‌ അറസ്‌റ്റിൽ

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: സമ്പൂർണ ലോക്ക്ഡൗണിനിടെ കുറ്റ്യാടിയിൽ നിന്ന് മോഷ്‌ടിച്ച സ്വകാര്യ ബസുമായി യുവാവ് കോട്ടയത്ത്‌ പിടിയിൽ. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ബിനുപാണ് ഇന്നലെ മോഷ്‌ടിച്ച ബസുമായി ഇന്ന് കുമരകം പോലീസിന്റെ പിടിയിലായത്.

സമ്പൂർണ ലോക്ക്ഡൗൺ തുടങ്ങിയ ഇന്നലെ രാത്രി ഒമ്പത് മാണിയോടു കൂടിയാണ് കുറ്റ്യാടി ബസ് സ്‌റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് യുവാവ് മോഷ്‌ടിച്ചത്. സ്‌റ്റാൻഡ് വിജനമായത് കൊണ്ട് തന്നെ ബസ് മോഷണം പോയ വിവരം ആരും അറിത്തില്ല.

നേരം പുലരുമ്പോഴേക്കും കുറ്റ്യാടിയിൽ നിന്ന് 250ൽ അധികം കിലോമീറ്റർ സഞ്ചരിച്ച് നാല് ജില്ലകളും കടന്ന് കോട്ടയം കുമരകത്ത് എത്തിയിരുന്നു. രാവിലെ കുമരകം പോലീസ് സ്‌റ്റേഷൻ അതിർത്തിയായ കവനാട്ടിന് കരയിലെ പോലീസ് ചെക്ക് പോയിന്റിലെ പരിശോധനയിലാണ് ബിനൂപ് കുടുങ്ങിയത്.

ലോക്ക്ഡൗൺ ദിവസം മതിയായ അനുമതിയും രേഖകളും ഒന്നും ഇല്ലാതെ നിരത്തിൽ കണ്ട സ്വകാര്യ ബസിൽ സംശയം തോന്നിയതോടെയാണ് വാഹനം ഓടിച്ച ബിനൂപിനെ ചോദ്യം ചെയ്‍തത്. ചോദ്യം ചെയ്യലിൽ പ്രതി ബസ് മോഷ്‌ടിച്ചതാണെന്ന് സമ്മതിച്ചു. പ്രതി പിടിയിലാവുന്നതിന് കുറച്ച് മുമ്പ് മാത്രമാണ് ബസ് മോഷണം പോയ വിവരം ഉടമയും അറിയുന്നത്. ഉടൻ തന്നെ കുറ്റ്യാടി പോലീസിന് ഉടമ പരാതി നൽകിയിരുന്നു.

സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണിന്റെ ആദ്യ ദിനമായ ഇന്നലെ സംസ്‌ഥാനത്താകെ കർശന പരിശോധന ഉണ്ടായിട്ടും നാല് ജില്ലകൾ താണ്ടി ഇയാൾ ബസുമായി എങ്ങനെ കോട്ടയം വരെ എത്തി എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കുറ്റ്യാടി പോലീസിന് കൈമാറി.

Read Also: കോവിഡ് വ്യാപനം : 1500ഓളം തടവുകാർക്ക് പരോൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE