മാരക ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

കോഴിക്കോട്: നിരോധിത മയക്കുമരുന്നായ എംഡിഎംഎ ഗുളികകളുമായി യുവാവ് അറസ്‌റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി കെ അബ്‌ദുൾ റബ് നിസ്‌താറിനെയാണ് (32) കോഴിക്കോട് കസബ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഡോക്‌ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ വിൽക്കാൻ പാടില്ലാത്ത എംഡിഎംഎ മാനസിക രോഗത്തിന് ഉപയോഗിക്കുന്ന മരുന്നാണ്.

കേരളത്തിൽ പ്രിസ്ക്രിപ്ഷനില്ലാതെ ലഭിക്കാത്ത എംഡിഎംഎ മൈസൂരിൽ നിന്നെത്തിച്ച് വിതരണം ചെയ്യുന്ന സംഘങ്ങൾ പലയിടത്തും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർഥികളെയാണ് മയക്കുമരുന്ന് ലോബി പ്രധാനമായും ലക്ഷ്യമിടുന്നത്. കഴിച്ച് 30 മിനിട്ട് മുതൽ ആറ് മണിക്കൂർ വരെ ഉൻമാദാവസ്‌ഥ നൽകുന്ന ഈ ഗുളിക ഡോക്‌ടറുടെ നിർദ്ദേശമില്ലാതെ കഴിക്കുന്നത് മാരക കരൾ രോഗത്തിന് കാരണമാകും.

ഇൻസ്‌പെക്‌ടർ യു കെ ഷാജഹാൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. പ്രൊബേഷനറി എസ്ഐ കെ ശ്രീജേഷ്, എഎസ്ഐ സന്തോഷ് കുമാർ, സിപിഒമാരായ സുധർമൻ, മോഹനൻ, അനൂപ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതി നിസ്‌താറിനെ കോടതിയിൽ ഹാജരാക്കി.

Malabar News: യുഎഇ ദിർഹം നൽകാമെന്ന് വാഗ്‌ദാനം; യുവാവിൽ നിന്ന് 5 ലക്ഷം തട്ടിയതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE