ഷോപ്പിംഗ് കോംപ്‌ളക്‌സിലെ ദ്വാരത്തിലൂടെ വീണ് വ്യവസായി മരിച്ച സംഭവം; നരഹത്യക്ക് കേസെടുത്തു

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

കോഴിക്കോട്: ഷോപ്പിംഗ് കോംപ്‌ളക്‌സില്‍ അനധികൃതമായി നിര്‍മ്മിച്ച വലിയ ദ്വാരത്തിലൂടെ വീണ് വ്യവസായി മരിച്ച സംഭവത്തില്‍ മനഃപൂര്‍വമായ നരഹത്യക്ക് പോലീസ് കേസെടുത്തു. തിരൂര്‍ സ്വദേശിയായ വ്യാപാരി ഹൈദ്രോസ് ഹാജി(70)യാണ് ശനിയാഴ്‌ച മൊഫ്യൂസ് ബസ് സ്‌റ്റാന്‍ഡിനു സമീപത്തെ സെഞ്ചുറി കോംപ്‌ളക്‌സില്‍ നിന്ന് വീണ് മരിച്ചത്.

തന്റെ തുണിക്കടയിലേക്ക് സാധനങ്ങളെടുക്കാന്‍ സ്‌ഥിരമായി ഇവിടെ വരാറുള്ള ഹൈദ്രോസ് ഹാജി തറനിലയില്‍ അനധികൃതമായി ഉണ്ടാക്കിയ വലിയ ദ്വാരം വഴി താഴെയുള്ള പാര്‍ക്കിംഗ് ഏരിയയിലേക്ക് വീഴുകയായിരുന്നു. കെട്ടിട നിര്‍മാണത്തിലുണ്ടായ ലംഘനമാണ് ഹൈദ്രോസ് ഹാജിയുടെ ജീവന്‍ അപഹരിച്ചത്.

ബേസ്‌മെന്റിലെ പാര്‍ക്കിങ്ങില്‍ വാഹനം നിര്‍ത്തി എളുപ്പത്തില്‍ അതില്‍ നിന്ന് സാധനങ്ങള്‍ മുകളിലേക്ക് കയറ്റാനാണ് ദ്വാരം നിര്‍മിച്ചത്. ഫ്‌ളൈവുഡ് പാളി കൊണ്ട് ഇതിന് അടപ്പ് ഉണ്ടാക്കിയിരുന്നുവെങ്കിലും അത് തുറന്നിട്ടതാണ് അപകടത്തിന് ഇടയാക്കിയത്.

അപകടത്തെ തുടര്‍ന്ന് കോര്‍പറേഷന്‍ അധികൃതര്‍ ഷോപ്പിംഗ് കോംപ്‌ളക്‌സില്‍ നടത്തിയ പരിശോധനയിലാണ് കെട്ടിടനിര്‍മാണ ചട്ടങ്ങളുടെ വ്യാപക ലംഘനം കണ്ടെത്തിയത്. അപകടത്തിന് ഇടയാക്കിയ ദ്വാരത്തിന് ചുറ്റുമുണ്ടായിരുന്ന ഹാന്‍ഡ് റെയിലുകള്‍ രണ്ടാഴ്‌ച മുന്‍പാണ് ഇളക്കിമാറ്റിയതെന്ന് കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് പറഞ്ഞു. കൂടാതെ കടകളിലേക്ക് സാധനങ്ങള്‍ എളുപ്പത്തില്‍ കയറ്റുന്നതിനായി കെട്ടിടത്തില്‍ ഇത്തരത്തില്‍ ഒന്നിലധികം ഇടങ്ങളില്‍ സമാനമായ രീതിയില്‍ ദ്വാരങ്ങള്‍ നിര്‍മിച്ചതായും അധികൃതര്‍ കണ്ടെത്തി.

Malabar News: മേപ്പറ്റ മലയില്‍ അനധികൃത ഖനനം; പ്രതിഷേധ മാര്‍ച്ച് നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE