വയനാട്: പനമരം ചോമാടിയിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. ചോമാടി മുട്ടത്തിൽ സ്വദേശി യാക്കോബാണ് മരിച്ചത്. മരത്തിന് മുകളിലെ തേനീച്ച കൂടിൽ പരുന്ത് കൊത്തിയതിന് പിന്നാലെ തേനീച്ചകൾ ഇളകി യാക്കോബിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
യാക്കോബിനെ മീനങ്ങാടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സമയം ഇതുവഴി ബൈക്കിൽ പോവുകയായിരുന്ന ഒരു നാദാപുരം സ്വദേശിക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
Read Also: റഷ്യയിൽ നിന്ന് കേരളത്തിൽ എത്തിയ ഒരാൾക്ക് കൂടി കോവിഡ്; ജനിതക പരിശോധന നടത്തുന്നു