റഷ്യയിൽ നിന്ന് കേരളത്തിൽ എത്തിയ ഒരാൾക്ക് കൂടി കോവിഡ്; ജനിതക പരിശോധന നടത്തുന്നു

By Desk Reporter, Malabar News
covid to another man who came to Kerala from Russia
Ajwa Travels

തിരുവനന്തപുരം: റഷ്യയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ ഒരാൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴി നവംബർ 29ന് എത്തിയ ആൾക്ക് ആണ് കോവിഡ്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾ നെഗറ്റീവ് ആയിരുന്നു.

ഇയാളുടെ കുടുംബത്തിലെ മറ്റു 2 പേർക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇവർ നിരീക്ഷണത്തിൽ ആയിരുന്നു. ഇതേ സംഘത്തിലെ ഒരാളുടെ സാമ്പിൾ ജനിതക പരിശോധനക്ക് അയച്ചിരിക്കുകയാണ്.

ഒമൈക്രോണിൽ കേന്ദ്ര മാർഗനിർദ്ദേശം നടപ്പാക്കുന്നതിന് മുൻപ് കേരളത്തിൽ എത്തിയവരെ കണ്ടെത്തി മുൻകരുതൽ എടുക്കുന്നതിൽ വീഴ്‌ച സംഭവിച്ചു. നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടും കൂടെ യാത്ര ചെയ്‌തവരെ പൂർണമായും നിരീക്ഷണത്തിലാക്കുന്നത് വൈകി. ഇതിൽ ഡിസംബർ 2ന് സാമ്പിളെടുത്ത കോട്ടയം സ്വദേശിയാണ് പിന്നീട് കോവിഡ് പോസിറ്റീവായത്.

സംഘത്തിൽ ഏറ്റവും കൂടുതൽ പേർ വിമാനമിറങ്ങിയ എറണാകുളത്താണ് പലരും പരിശോധന പോലുമില്ലാതെ കടന്നുപോയത്. ഇക്കാര്യത്തിൽ യാത്രാസംഘത്തിൽ ഉണ്ടായിരുന്നയാൾ തന്നെ പരാതി നൽകിയെങ്കിലും ഇടപെടലുണ്ടായില്ല. കോവിഡ് പോസിറ്റീവായ ആളുടെ സാമ്പിൾ ശനിയാഴ്‌ചയാണ് ജനിതക പരിശോധനക്ക് അയച്ചത്.

റഷ്യയിൽ നിന്ന് വിനോദസഞ്ചാരം കഴിഞ്ഞ് തിരികെയെത്തിയ 30 അംഗ സംഘത്തിൽ പലരും പരിശോധന പോലുമില്ലാതെ കടന്നുപോയത് പരിശോധിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു.

Most Read:  ഒമൈക്രോൺ ഡെൽറ്റ വകഭേദത്തേക്കാൾ മാരകമല്ല; ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE