തളങ്കരയിൽ യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

By News Bureau, Malabar News
Family of five found dead in Kannur
Representational Image
Ajwa Travels

കാസർഗോഡ്: തളങ്കരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബി സജിത്ത് (28) ആണ് മരിച്ചത്. കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്.

നുസ്രത് നഗറിലെ ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. കമിഴ്‌ന്ന്‌ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

മൃതദേഹത്തിൽ വയറുഭാഗത്തായി മുറിവേറ്റിട്ടുണ്ടെന്ന് പരിശോധനയിൽ പോലീസ് കണ്ടെത്തി.

അതേസമയം സജിത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഫോറൻസിക് വിദഗ്‌ധര്‍ അടക്കം സ്‌ഥലത്തെത്തിയിരുന്നു.

Malabar News: കളിസ്‌ഥലം സംരക്ഷിക്കണം; സമരം ശക്‌തമാക്കാൻ തീരുമാനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE