റോഡ് നിർമാണത്തിനായി കണ്ടൽക്കാടുകൾ നശിപ്പിച്ചു; പരാതി

By Syndicated , Malabar News
Mangroves
Representational Image
Ajwa Travels

കോഴിക്കോട്: എലത്തൂരിൽ കണ്ടൽക്കാടുകൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നതായി പരാതി. എലത്തൂരിലെ ഹിന്ദുസ്‌ഥാൻ പെട്രോളിയം ഡിപ്പോയോട് ചേർന്നുള്ള സ്‌ഥലത്ത് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത്.

റോഡ് നിർമാണത്തിനായി കണ്ടൽക്കാടുകൾ നശിക്കുകയും തോട് നികത്തുകയും ചെയ്യുന്നുവെന്ന് നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് വനംവകുപ്പ് സ്‌ഥലത്ത് പരിശോധന നടത്തി.

നേരത്തെ റവന്യൂ വകുപ്പിനും നാട്ടുകാർ പരാതി നൽകിയിരുന്നു. കണ്ടൽക്കാടുകൾ നശിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് ഹിന്ദുസ്‌ഥാൻ പെട്രോളിയം ഡിപ്പോ മാനേജർ പ്രതികരിച്ചത്. എന്നാൽ പരാതി പരിശോധിക്കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

Read also: എസ്‌വൈഎസിന്റെ ‘ഹരിത മുറ്റം’ പദ്ധതി; സ്‌പീക്കർ എംബി രാജേഷ് ഉൽഘാടനം നിർവഹിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE