എല്‍ഡിഎഫില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന് മാണി സി കാപ്പന്‍

By Staff Reporter, Malabar News
MALABARNEWS-MANIC
Mani C Kappan
Ajwa Travels

കോട്ടയം: ഇടതുമുന്നണി വിട്ട് പുറത്തു പോവുന്നത് പരിഗണനയില്‍ ഇല്ലെന്ന് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി കാപ്പന്‍. കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫിലേക്ക് എത്തുന്നതോടെ വരുന്ന തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കാന്‍ മുന്നണി തയ്യാറായേക്കും എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് കാപ്പന്റെ പ്രതികരണം.

യുഡിഎഫുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. ‘ മുന്നണിയില്‍ ഇത് വരെ പാലാ സീറ്റ് ചര്‍ച്ചയായിട്ടില്ല, അത് വിട്ട് നല്‍കാന്‍ തയ്യാറല്ല. ഇടതുമുന്നണിക്ക് ഒപ്പം തന്നെ മുന്നോട്ട് പോകും. വെള്ളിയാഴ്‌ച എന്‍സിപി യോഗം വിളച്ചിട്ടുണ്ട് ‘ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേരള കോണ്‍ഗ്രസ്-എം ഇടതുമുന്നണി പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാണി സി കാപ്പന്‍ മാദ്ധ്യമങ്ങളെ കണ്ടത്. എന്നാല്‍ പാലാ സീറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാത്തതിനാല്‍ പുതിയ തീരുമാനങ്ങള്‍ തല്‍ക്കാലം അദ്ദേഹം ഒഴിവാക്കുക ആയിരുന്നു.

പാലാ അടക്കം പന്ത്രണ്ടോളം സീറ്റുകളാണ് ഇടതുമുന്നണി ജോസ് കെ മാണിക്ക് മുന്‍പില്‍ വെച്ചതെന്ന് സൂചനകളുണ്ട്.

Read Also: ജോസ് കെ മാണി ഇടതിനൊപ്പം, നയം വ്യക്‌തമാക്കി; എംപി സ്‌ഥാനം രാജിവെക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE