മഞ്ചേശ്വരം പൊതുമരാമത്ത് റെസ്‌റ്റ് ഹൗസ്; പുതിയ ബ്‌ളോക്ക് കെട്ടിടം തുറന്നു

By News Desk, Malabar News
Representational Image
Ajwa Travels

മഞ്ചേശ്വരം: പൊതുമരാമത്ത് റെസ്‌റ്റ് ഹൗസിൽ പുതിയ ബ്‌ളോക്ക് കെട്ടിടം തുറന്നു. ഉൽഘാടനം പൊതുമരാമത്ത്-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ഓൺലൈനായി നിർവഹിച്ചു. ഒരു കോടി രൂപ ചെലവിൽ വിഐപി റൂം, മൂന്ന് ബെഡ്റൂം, അടുക്കള, ഡൈനിങ് ഹാൾ, സന്ദർശകമുറി എന്നിവ പുതിയ കെട്ടിടത്തിൽ സജ്‌ജമാക്കിയിട്ടുണ്ട്. ചടങ്ങിൽ എംസി കമറുദ്ദീൻ അധ്യക്ഷനായിരുന്നു.

രാജ്മോഹൻ ഉണ്ണിത്താൻ എംപി, മഞ്ചേശ്വരം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷംസീന, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജീൻ ലവീന മൊന്തേറൊ, ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ അബ്‌ദുൾ റഹിമാൻ, ബ്‌ളോക്ക് പഞ്ചായത്ത് അംഗം ഷംസീന അബ്‌ദുള്ള, ശ്രീധര, യുകെ.രവികുമാർ, വിപി.മുഹമ്മദ് മുനീർ, അനസ് അഷ്റഫ് എന്നിവർ സംസാരിച്ചു.

Also Read: ആദ്യഘട്ട ചർച്ച പരാജയം; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം തുടരും; പിഎസ്‌സി ഉദ്യോഗാർഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE