ഹാട്രിക് വിജയം തേടി എൻ ഷംസുദ്ധീൻ; അട്ടപ്പാടിയിൽ പ്രചാരണം ആരംഭിച്ചു

By Team Member, Malabar News
shamsudheen
എൻ ഷംസുദ്ധീൻ
Ajwa Travels

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്‌ഥാനാർഥി എൻ ഷംസുദ്ധീൻ അട്ടപ്പാടിയിൽ പ്രചാരണം ആരംഭിച്ചു. ഹാട്രിക് വിജയം തേടിയാണ് എൻ ഷംസുദ്ധീൻ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ 10 വർഷമായുള്ള പരിചയവും സൗഹൃദവും പുതുക്കിയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

രാവിലെ മുക്കാലിയിൽ തുടങ്ങി കക്കുപ്പടി, കൽക്കണ്ടി, താവളം ഫൊറോന പള്ളി, നെല്ലിപ്പതി സെന്റ് തോമസ് ആശ്രമം , കോൺവന്റ്, ഗൂളിക്കടവ് സ്‌നേഹ ഭവനം, ഗൂളിക്കടവ് ഫാത്തിമ മാതാ പള്ളി, ചെമ്മണ്ണൂർ യത്തീംഖാന എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി വോട്ടഭ്യർഥിച്ചു. യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ പിസി ബേബി, കോൺഗ്രസ് ബ്ളോക്ക് പ്രസിഡണ്ട് ഷിബു സിറിയക്, എം ആർ സത്യൻ, കെ ജെ മാത്യു, പി ഷറഫുദ്ദീൻ, ഈശ്വരി രേശൻ തുടങ്ങിയ യുഡിഎഫ് നേതാക്കളും പ്രവർത്തകരും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്തു.

Read also : പ്രതിഷേധം ഫലം കണ്ടു; കുറ്റ്യാടിയിൽ കെപി കുഞ്ഞമ്മദ് കുട്ടി തന്നെ എൽഡിഎഫ് സ്‌ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE