മുംബൈ: അംബാനിയുടെ വീടിനടുത്ത് സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തിയ സ്‌കോര്‍പിയൊ കാറിന്റെ ഉടമ മന്‍സുഖ് ഹിരേന്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണവും എൻഐഎക്ക് കൈമാറി. നിലവിൽ മഹാരാഷ്‌ട്ര എടിഎസ് അന്വേഷിക്കുന്ന കേസാണ് കേന്ദ്രസർക്കാർ എൻഐഎക്ക് വിട്ടത്. സംഭവത്തിൽ അസിസ്‌റ്റന്റ് ഇൻസ്‌പെക്‌ടര്‍ സച്ചിന്‍ വാസിക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം എടിഎസ് കോടതിയെ അറിയിച്ചിരുന്നു.
അംബാനിക്ക് ഭീഷണിയായി സ്‍ഫോടക വസ്‌തുക്കളുമായി സ്‌കോര്‍പിയൊ കൊണ്ടിട്ട സംഭവത്തില്‍ കൂട്ടുപ്രതിയൊ സാക്ഷിയൊ ആയിരുന്നു മന്‍സുഖ് എന്നാണ് സിഗമനം. തന്റെ കാറ് കളവുപോയി എന്നായിരുന്നു മരിക്കും മുൻപ് മന്‍സുഖ് നൽകിയ മൊഴി. എന്നാല്‍, സ്‌കോര്‍പിയൊ കാണാതായ ദിവസം കാറിന്റെ താക്കോല്‍ മന്‍സുഖ് നേരിട്ട് സച്ചിന്‍ വാസിയെ ഏല്‍പ്പിച്ചിരുന്നു എന്നാണ് കണ്ടെത്തല്‍.
തന്റെ ഭര്‍ത്താവിനെ സച്ചിന്‍ വാസെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് മന്‍സുഖിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് കൊലപാതക കേസ്. സ്‍ഫോടക വസ്‌തുക്കളുമായി കാറ് കണ്ടെത്തിയ കേസില്‍ സച്ചിന്‍ വാസി നിലവിൽ എന്‍ഐഎയുടെ കസ്‌റ്റഡിയിലാണ്.
Read also: കിഫ്ബിക്ക് പിന്നാലെ ആദായ നികുതി വകുപ്പും; പദ്ധതികളുടെ വിശദാംശങ്ങൾ തേടി നോട്ടീസ്