ഫാൻസ്‌ ഷോകളുടെ എണ്ണത്തിൽ റെക്കോർഡ് ഇടാൻ ഒരുങ്ങി ‘മരക്കാർ’

By Staff Reporter, Malabar News
marakkar-arabikadalinte-simham
Ajwa Travels

റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ബ്രഹ്‌മാണ്ഡ ചലച്ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ റെക്കോർഡ് നേട്ടത്തിന് അരികെ. കേരളത്തിലെ ഒരു ചിത്രത്തിന്റെ ഫാൻസ്‌ ഷോകളുടെ എണ്ണത്തിലാണ് ചിത്രം റെക്കോർഡ് ഇടാൻ ഒരുങ്ങുന്നത്. റിലീസിന് 10 ദിവസം കൂടി ശേഷിക്കെ നിലവില്‍ തീരുമാനിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ചാര്‍ട്ട് അനുസരിച്ച് 600ല്‍ അധികം ഫാന്‍സ് ഷോകളാണ് റിലീസ് ദിനത്തില്‍ കേരളത്തില്‍ മാത്രം ചിത്രത്തിന് ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

ഫാന്‍സ് ഷോകളുടെ എണ്ണത്തില്‍ ഒന്നാമത് തിരുവനന്തപുരം ജില്ലയാണ്. പിന്നാലെ കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കൊല്ലം ജില്ലകളും. കേരളത്തിന് പുറമെ ഇന്ത്യയിലെ പല പ്രധാന റിലീസ് കേന്ദ്രങ്ങളിലും ജിസിസി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് ഫാന്‍സ് ഷോകളുണ്ട്. റിലീസ് ദിനത്തിലെ മരക്കാറിന്റെ ആഗോള ഫാന്‍സ് ഷോകളുടെ എണ്ണം ആയിരത്തിലേറെ വരുമെന്നും അന്തിമ പട്ടിക ഡിസംബര്‍ 1ന് പ്രസിദ്ധീകരിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

മലയാളത്തിലെ എക്കാലത്തെയും മുതല്‍മുടക്കുള്ള ചിത്രമാണ് മരക്കാര്‍. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങി വലിയ താരനിരയാണ് അഭിനയിച്ചത്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥ. എസ് തിരുവാണ് ഛായാഗ്രഹണം നിർവഹിച്ചത്. ഡിസംബർ 2ന് ചിത്രം ലോകമെമ്പാടും പ്രദർശനത്തിന് എത്തും.

Read Also: കിവീസിന് എതിരായ മൂന്നാം ടി-20 ഇന്ന്; പുതുമുഖങ്ങൾക്ക് അവസരം നൽകാൻ ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE