മാർക്ക് ലിസ്‌റ്റ് വിവാദം; ഡിജിപിക്ക് പരാതി നൽകി പിഎം ആർഷോ- അന്വേഷണത്തിന് ഉത്തരവ്

മഹാരാജാസ് കോളേജിൽ എഴുതാത്ത പരീക്ഷ താൻ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നെന്ന് ആരോപിച്ചു ആർഷോ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. 2020 അഡ്‌മിഷനിലുള്ള തന്നെ 2021ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചുവെന്നും, കോളേജ് പ്രിൻസിപ്പൽ പലവട്ടം വാക്ക് മാറ്റിപ്പറയുന്നുവെന്നും ആർഷോ വ്യക്‌തമാക്കിയിരുന്നു.

By Trainee Reporter, Malabar News
PM Arsho
Ajwa Travels

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്‌റ്റ് വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോ. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വിഷയം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ആർഷോ ഡിജിപിക്ക് ഇമെയിൽ വഴി പരാതി നൽകിയത്. തെറ്റായ മാർക്ക് ലിസ്‌റ്റ് പുറത്തുവന്നതും, അതിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

ആർഷോയുടെ പരാതി ഡിജിപി കൊച്ചി കമ്മീഷണർക്ക് കൈമാറി. അന്വേഷിച്ചു തുടർനടപടി സ്വീകരിക്കണമെന്ന് കമ്മീഷണർക്ക് ഡിജിപി നിർദ്ദേശം നൽകി. മഹാരാജാസ് കോളേജിൽ എഴുതാത്ത പരീക്ഷ താൻ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നെന്ന് ആരോപിച്ചു ആർഷോ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.

2020 അഡ്‌മിഷനിലുള്ള തന്നെ 2021ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചുവെന്നും, കോളേജ് പ്രിൻസിപ്പൽ പലവട്ടം വാക്ക് മാറ്റിപ്പറയുന്നുവെന്നും ആർഷോ വ്യക്‌തമാക്കിയിരുന്നു. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ വീഴ്‌ചകൾ പരിശോധിക്കണമെന്നും, വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനടക്കം പരാതി നൽകുമെന്നും ആർഷോ പറഞ്ഞിരുന്നു. തന്നെയും എസ്എഫ്ഐയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. എസ്എഫ്ഐയെ ഇല്ലാതാക്കാമെന്ന ധാരണ വേണ്ടെന്നും ആർഷോ പ്രതികരിച്ചിരുന്നു.

വിഷയത്തിൽ പാർട്ടി നേതൃത്വത്തിനും ആർഷോ വിശദീകരണം നൽകിയിട്ടുണ്ട്. തന്റെ ഭാഗത്ത് വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് ആർഷോയുടെ വിശദീകരണം പാർട്ടി അംഗീകരിച്ച മട്ടാണ്. ആർഷോയെ പിന്തുണച്ചു രംഗത്തെത്തിയ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വ്യാജരേഖ ചമച്ചതിൽ ആർഷോക്ക് പങ്കില്ലെന്നും വ്യക്‌തമാക്കിയിരുന്നു. മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇൻ ആർക്കിയോളജി ആൻഡ് മെറ്റേറിയൽ കൾച്ചറൽ സ്‌റ്റഡീസിന്റെ മൂന്നാം സെമസ്‌റ്റർ പരീക്ഷയുടെ മാർക്ക് ലിസ്‌റ്റിൽ ഒരു വിഷയത്തിന് ആർഷോക്ക് മാർക്കോ ഗ്രേഡോ ഇല്ലായിരുന്നു.

എന്നാൽ, മാർക്ക് ലിസ്‌റ്റിൽ പാസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. മാർച്ച് 23ന് പ്രസിദ്ധീകരിച്ച ഫലമാണ് വിവാദമായത്. എന്നാൽ, മാർക്ക് ലിസ്‌റ്റ് തയ്യാറാകുന്ന നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ സോഫ്റ്റ്‌വെയറിൽ പിഴവ് മൂലമാണ് ഇത് സംഭവിച്ചതെന്നാണ് കോളേജ് വിശദീകരിച്ചത്. അതേസമയം, എറണാകുളം ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്‌ഥ നിലനിൽക്കുന്നതിനാൽ മൂന്നാം സെമസ്‌റ്ററിലെ ഒരു പരീക്ഷയും താൻ എഴുതിയിട്ടില്ലെന്നാണ് ആർഷോ പറയുന്നത്.

Most Read: കാട്ടുതീ; അന്തരീക്ഷമാകെ മഞ്ഞ നിറം- എൻ95 മാസ്‌ക് നിർബന്ധമാക്കി വടക്കേ അമേരിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE