പെണ്‍കുട്ടികളുടെ വിവാഹ പ്രായം; തീരുമാനം ഉടന്‍

By Syndicated , Malabar News
Narendra modi_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള ശരിയായ പ്രായം സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി.

‘നമ്മുടെ പെണ്‍മക്കളുടെ വിവാഹത്തിന് ശരിയായ പ്രായം തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബന്ധപ്പെട്ട കമ്മിറ്റി എന്തുകൊണ്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ചോദിച്ച് രാജ്യത്തുടനീളം പെണ്‍മക്കള്‍ എനിക്ക് കത്തെഴുതിയിട്ടുണ്ട്. കമ്മിറ്റി റിപ്പോര്‍ട്ട് വന്നയുടനെ സര്‍ക്കാര്‍ തീരുമാനം എടുക്കും.’ ഭക്ഷ്യ-കാര്‍ഷിക മേഖലയുടെ വാർഷികത്തിന്റെ ഭാഗമായി 75 രൂപയുടെ നാണയം പുറത്തിറക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മാതൃമരണ നിരക്ക് കുറക്കുക, ഗര്‍ഭകാലത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ച ഇല്ലാതാക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുമെന്ന് കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ തന്നെ പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു.

Read also: ബീഹാർ തിരഞ്ഞെടുപ്പ്; നിതീഷ് കുമാറിന് വേണ്ടി നരേന്ദ്രമോദി രംഗത്തിറങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE